മകൾ ഷഹീൻ ഭട്ടിന്റ പുസ്തക പ്രകാശന ചടങ്ങിൽ ക്ഷുഭിതനായി സംവിധായകനും പിതാവുമായ മഹേഷ് ഭട്ട്. മാധ്യമപ്രകർത്തകയുടെ ചോദ്യമാണ് മഹേഷ് ഭട്ടിനെ ചൊടിപ്പിച്ചത്. നിയന്ത്രണം വിട്ട് ക്ഷുഭിതനായ മഹേഷ് ഭട്ട് മാധ്യമപ്രവർത്തകയോട് പൊട്ടിത്തെറിക്കുകയായിരുന്നു.

ആലിയ ഭട്ടിന്റെ കുടുംബം ഒന്നടങ്കം സന്നിഹിതരായ ചടങ്ങിലായിരുന്നു മഹേഷ് ഭട്ട് രോഷം കൊണ്ടത്. പുസ്തക പ്രകാശനത്തിനുശേഷം നടന്ന ചോദ്യോത്തര റൗണ്ടിൽ മഹേഷ് ഭട്ട്, സോണി റസ്ദാൻ, പൂജ ഭട്ട്, ഷഹീൻ ഭട്ട്, ആലിയ ഭട്ട് എന്നിവർ മറുപടി പറയുകയായിരുന്നു. ഇതിനിടയിലാണ് സമൂഹവുമായി ബന്ധപ്പെട്ടൊരു ചോദ്യം മഹേഷ് ഭട്ടിനോട് ചോദിച്ചത്.

Read Also: എനിക്ക് കുറ്റബോധമുണ്ട്; സഹോദരിയെക്കുറിച്ച് പറയവേ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്

വളരെ ദേഷ്യപ്പെട്ടാണ് മഹേഷ് ഭട്ട് ചോദ്യത്തോട് പ്രതികരിച്ചത്. ഇതിനു ഉത്തരമില്ലെന്നും ഇതിനു ഉത്തരമുണ്ടെന്ന അവകാശവാദവുമായി ചിലർ നടിക്കാറുണ്ടെന്നും പറഞ്ഞ് മഹേഷ് ഭട്ട് ക്ഷുഭിതനാവുകയായിരുന്നു. ഇതിനിടയിൽ ഭാര്യ സോണിയ ഭർത്താവിനെ ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ‘പപ്പാ’ എന്നു ഇടയ്ക്കിടയ്ക്ക് വിളിച്ച് ആലിയയും പിതാവിനെ ശാന്തമാക്കാൻ നോക്കിയെങ്കിലും ഫലം കണ്ടില്ല.

ആലിയയുടെ വിളി കേൾക്കാതെ അദ്ദേഹം വീണ്ടും സംസാരം തുടർന്നു. ഇത് സംഭവിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേയെന്ന് ആലിയ പിതാവിനോടായി ഇതിനിടയിൽ ചോദിച്ചു. ചടങ്ങിൽ വിഷാദ രോഗത്തോടുളള സഹോദരി ഷഹീന്റെ പോരാട്ടത്തെക്കുറിച്ച് സംസാരിക്കവേ ആലിയയും വികാരാധീനയായിരുന്നു.

തന്റെ ആത്മകഥയായ ഐ ഹാവ് നെവർ ബീൻ (അൺ) ഹാപ്പിയർ എന്ന പുസ്തകത്തിലാണ് ഷഹീൻ ഭട്ട് വിഷാദനാളുകളെക്കുറിച്ച് തുറന്നെഴുതിയത്. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്ന താൻ ജീവനൊടുക്കാൻവരെ ശ്രമിച്ചതായി അവർ പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook