scorecardresearch

Latest News

മഹേഷ് ഭട്ടിന്റെ ‘സഡക് 2’ ഒടിടി റിലീസിനൊരുങ്ങുന്നു

ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമയെന്ന രീതിയിൽ സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് ‘സഡക് 2’വിന്റെ റിലീസിനായി കാത്തിരിക്കുന്നത്

Sadak 2, Sadak 2 release date, Sadak 2 hotstar, Sadak 2 release, alia bhatt, sanjay dutt, pooja bhatt, mahesh bhatt

ഇരുപത്തി ഒമ്പതു കൊല്ലം മുമ്പ് മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു സഡക്. ‘സഡകി’ന്റെ രണ്ടാം ഭാഗമായ ‘സഡക് 2’,  റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചുപൂട്ടുന്നത്.

ലോക്ക്ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ തിയേറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ  പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ മൾട്ടിപ്ളെക്സിൽ   ആഗസ്ററ് 28-ന്  ചിത്രം റിലീസ് ചെയ്യും.

സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂർ, പ്രിയങ്കാ ബോസ്, മകരന്ദ് ദേശ് പാണ്ഡെ, മോഹൻ കപൂർ, അക്ഷയ് ആനന്ദ്  എന്നിവരാണ്  ‘സഡക് 2 ‘ വിലെ അഭിനേതാക്കൾ. ഈ ചിത്രവും  പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ്.

ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമയെന്ന രീതിയിലും ഹിന്ദി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ‘സഡക് 2’വിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏതാനും  ദിവസം മുമ്പാണ്  പുറത്തു വിട്ടത്. ട്രെയിലറും ഗാനങ്ങളും അടുത്ത ദിവസങ്ങളിൽ പുറത്തു വിടുമെന്ന് മഹേഷ് ഭട്ട് വെളിപ്പെടുത്തി.

Read more: വേദിയിൽ പൊട്ടിത്തെറിച്ച് മഹേഷ് ഭട്ട്, ‘പപ്പാ’യെ ശാന്തമാക്കാൻ പണിപെട്ട് ആലിയ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sadak 2 movie release stream on disney hotstar from august 28 mahesh bhatt alia bhatt