scorecardresearch

ശരപഞ്ജരത്തിലെ ജയനു പഠിച്ച് ഭീമൻ രഘു, നാണത്തോടെ നോക്കി നിന്ന് സണ്ണി ലിയോൺ; വീഡിയോ

ശരപഞ്ജരത്തിൽ നടൻ ജയൻ കുതിരയെ തടവുമ്പോൾ ഷീല നോക്കി നിൽക്കുന്ന രംഗം പുനരാവിഷ്കരിക്കുകയാണ് ടീസറിൽ

ശരപഞ്ജരത്തിൽ നടൻ ജയൻ കുതിരയെ തടവുമ്പോൾ ഷീല നോക്കി നിൽക്കുന്ന രംഗം പുനരാവിഷ്കരിക്കുകയാണ് ടീസറിൽ

author-image
Entertainment Desk
New Update
PAN INDIAN SUNDARI

ബോളിവുഡ് താരം സണ്ണി ലിയോൺ അഭിനയിക്കുന്ന ആദ്യ മലയാളം വെബ് സീരിസാണ്  'പാൻ ഇന്ത്യൻ സുന്ദരി'. ഇതിന്റെ ടീസറാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

Advertisment

ശരപഞ്ജരത്തിൽ നടൻ ജയൻ കുതിരയെ തടവുമ്പോൾ ഷീല നോക്കി നിൽക്കുന്ന രംഗം പുനരാവിഷ്കരിക്കുകയാണ് ടീസറിൽ. ഭീമൻ രഘുവാണ് ജയനെ അനുകരിക്കുന്നത്. ഷീലയുടെ സ്ഥാനത്ത് ഇവിടെ സണ്ണി ലിയോൺ ആണെന്നുമാത്രം. 

എച്ച്ആർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് ഈ വെബ് സീരിസ് നിർമ്മിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും തിരക്കഥ ഒരുക്കുന്നു. അപ്പാനി ശരത്ത്, മാളവിക, മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.  ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച്ആർ ഒടിടിയിലാണ് 'പാൻ ഇന്ത്യൻ സുന്ദരി'  സ്ട്രീം ചെയ്യുക. 

Check out More Videos Here

Advertisment
Sunny Leone Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: