scorecardresearch

"ത്രില്ലടിക്കാനുള്ള വക ഉറപ്പായി"; ആസിഫ് അലി - ജിത്തു ജോസഫ് കോമ്പോയിൽ 'മിറാഷ്' വരുന്നു; ടീസർ

'കിഷ്കിന്ധാകാണ്ഡ'ത്തിനു ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മിറാഷ്

'കിഷ്കിന്ധാകാണ്ഡ'ത്തിനു ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മിറാഷ്

author-image
Entertainment Desk
New Update

'കൂമൻ' എന്ന സൂപ്പർ ഹിറ്റു ചിത്രത്തിനു ശേഷം ആസിഫ് അലിയും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ 'മിറാഷി'ന്റെ ടീസർ പുറത്തിറക്കി. ആസിഫ് അലിയും അപർണ്ണ ബാലമുരളിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 

Advertisment

സസ്പെൻസ് ത്രില്ലറായിരിക്കും ചിത്രമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. "ത്രില്ലടിപ്പിക്കാനുള്ള വക ഉറപ്പായി" എന്നാണ് യൂട്യൂബിൽ പങ്കുവച്ച ടീസറിൽ ഒരു പ്രേക്ഷകൻ കമന്റു ചെയ്തത്. 'കിഷ്കിന്ധാകാണ്ഡം' എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിനു ശേഷം ആസിഫ് അലി- അപർണ ബാലമുരളി കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയും മിറാഷിനുണ്ട്.  

Also Read: മരണം തട്ടിയെടുത്ത പ്രിയപ്പെട്ടവളെ മറക്കാൻ വയ്യ; ഷെഫാലിയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത് ഭർത്താവ്

സെവൻ വൺ സെവൻ പ്രൊഡക്ഷൻസിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ ഇ4 എക്സ്പീരിമെൻ്റ്‌സും നാദ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്താ, ജതിൻ എം സേതി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടീസർ ഏറെ പ്രതീക്ഷകയോടെയാണ് ആരാധകർ വരവേൽക്കുന്നത്.

Advertisment

Also Read: 3 ദിവസത്തിനുള്ളിൽ നേടിയത് 300 കോടിയിലേറെ; തരംഗം തീർത്ത് കൂലി

ഹക്കീം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വി.എസ് വിനായകൻ എഡിറ്റങ്, സംഗീതം വിഷ്ണു ശ്യാം എന്നിവർ കൈകാര്യം ചെയ്യുന്നു.

Read More: മികച്ച നടി നിമിഷ സജയൻ; നടൻ അഭിഷേക് ബച്ചൻ

Jeethu Joseph Aparna Balamurali Asif Ali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: