scorecardresearch

Idli Kadai trailer: വീണ്ടും സംവിധായകനായി ധനുഷ്; 'ഇഡ്‍ലി കടൈ' ട്രെയിലർ എത്തി

'തിരുച്ചിദ്രമ്പലം' എന്ന ചിത്രത്തിനു ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇഡ്‍ലി കടൈ

'തിരുച്ചിദ്രമ്പലം' എന്ന ചിത്രത്തിനു ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇഡ്‍ലി കടൈ

author-image
Entertainment Desk
New Update

തമിഴ് സൂപ്പർതാരം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഇഡ്‌ലി കടൈ'യുടെ ട്രെയിലർ പുറത്തിറക്കി. ധനുഷ് നായകനാകുന്ന ചിത്രത്തിൽ നിത്യ മേനനാണ് നായകയായി എത്തുന്നത്. 'തിരുച്ചിദ്രമ്പലം' എന്ന ചിത്രത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Advertisment

Also Read: 'വിനീതിന്റെ ഹോളിവുഡ് സിനിമ'; 'കരം' ട്രെയിലര്‍ 2 എത്തി

ശാലിനി പാണ്ഡേ, അരുൺ വിജയ് എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒക്ടോബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: 'പ്രതീക്ഷ ഇല്ലാതെയാണ് വന്നത്... എന്റമ്മോ തീ ഐറ്റം'; ഞെട്ടിച്ച് മോഹൻലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ടീസര്‍

ധനുഷ് സംവിധായകനാകുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. ജി.വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ജി.കെ. പ്രസന്ന, ഛായാഗ്രഹണം കിരൺ കൗശിക്, ആക്ഷൻ കൊറിയോഗ്രാഫി പീറ്റർ ഹെയ്ൻ എന്നിവർ നിർവഹിക്കുന്നു.

Advertisment

Read More: "ട്രെയിലർ തന്നെ ഇജ്ജാതി," പൊട്ടിച്ചിരിപ്പിക്കാൻ അൽത്താഫിന്റെയും അനാർക്കലിയുടെയും 'ഇന്നസെന്റ്'

Nithya Menen Dhanush

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: