scorecardresearch

Karam Trailer: 'വിനീതിന്റെ ഹോളിവുഡ് സിനിമ'; 'കരം' ട്രെയിലര്‍ 2 എത്തി

തിരയ്ക്കു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് കരം

തിരയ്ക്കു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് കരം

author-image
Entertainment Desk
New Update

നോബിൾ ബാബു തോമസിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറക്കി. പതിവ് വിനീത് ശ്രീനിവാസൻ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി പക്കാ ആക്ഷൻ ചിത്രമായിരിക്കും കരം എന്ന സൂചനയാണ് ട്രയിലർ പങ്കുവയ്ക്കുന്നത്. 

Advertisment

Also Read: 'പ്രതീക്ഷ ഇല്ലാതെയാണ് വന്നത്... എന്റമ്മോ തീ ഐറ്റം'; ഞെട്ടിച്ച് മോഹൻലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ടീസര്‍

‘തിര’യ്ക്കു ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രംകൂടിയാണ് കരം. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതും വിശാഖ് സുബ്രഹ്‌മണ്യവും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. 'വിനീതിന്റെ ഹോളിവുഡ് സിനിമ' എന്നാണ് യൂട്യൂബിൽ റിലീസു ചെയ്ത ട്രെയിലറിൽ ഒരാൾ കമന്റു ചെയ്തത്.

Also Read: 'അതങ്ങനെ എല്ലാവർക്കും ഊരാൻപറ്റുന്ന വളയല്ല'; ധ്യാൻ - ലുക്മാൻ ചിത്രം 'വള' ട്രെയിലർ എത്തി

Advertisment

നോബിൾ ബാബു തോമസ് ആണ് ചിത്രത്തിനായി തിരക്കഥായൊരുക്കിയിരിക്കുന്നത്. ജോമോൻ ടി. ജോൺ ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഷാൻ റഹ്‍മാന്‍ ആണ് സംഗീതം. ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റ്യൻ, മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. സെപ്റ്റംബർ 25 ന് ചിത്രം തിയേറ്ററുകളിലെത്തും.

Read More: "ട്രെയിലർ തന്നെ ഇജ്ജാതി," പൊട്ടിച്ചിരിപ്പിക്കാൻ അൽത്താഫിന്റെയും അനാർക്കലിയുടെയും 'ഇന്നസെന്റ്'

Trailer Vineeth Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: