സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അവിഹിതം’. ഒക്ടോബർ 10ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ശ്രീരാഗ് സജിയാണ് സംഗീതം നൽകിയിരിക്കുന്നത്. ‘അയ്യയ്യേ..’ എന്ന വരികളിലൂടെ മുൻപോട്ടു പോകുന്ന ഗാനം സിയ ഉൽ ഹഖ് , ശ്രീരാഗ് സജി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
Also Read: 'ചാത്തനോ മാടനോ മറുതയോ'; പേടിപ്പിച്ച് 'നൈറ്റ് റൈഡേഴ്സ്' ഗ്ലിമ്പ്സ്
ഗാനത്തിൽ ഒരു സ്ത്രീയുടെ അവിഹിത രഹസ്യം തേടി പോകുന്ന മൂവർ സംഘത്തെയാണ് കാണിക്കുന്നത്. നർമ്മ പ്രാധാന്യത്തോടെ ഒരുക്കിയിരിക്കുന്ന ഗാനം E4 എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നർമ്മമുഹൂർത്തങ്ങളുമാണ് ചിത്രത്തിലെന്ന സൂചനയാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിൽ നിന്നു ലഭിക്കുന്നത്.
Also Read: തുടക്കം തന്നെ വേറെ ലെവൽ; പ്രണവ് ചിത്രം 'ഡീയസ് ഈറേ' ട്രെയിലർ പുറത്ത്
മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ, വിനീത് ചാക്യാർ, ധനേഷ്എം രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ഗോപിനാഥൻ. ടി, വിജിഷ നീലേശ്വരം, അമ്മിണി ചന്ദ്രലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്നം പള്ളം, മുകേഷ് ഒ എം ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ, ശുഭ സി പി, ലക്ഷ്മണൻ മണ്ണിയത് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. മുകേഷ് ആർ മെഹ്ത, ഹാരിസ് ഡെസോം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Read More: 'അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ;' മമ്മൂട്ടി - മോഹൻലാൽ ചിത്രം പേട്രിയറ്റ് ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us