ലുക്മാൻ അവറാനെ നായകനാക്കി സി.സി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്ത 'അതിഭീകര കാമുകൻ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പ്രേമവതി..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരവധി ഹിറ്റ് സിഡ് ശ്രീറാം ആണ്. ബിബിൻ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.
Also Read: കണ്ടിരിക്കാൻ തന്നെ എന്തുഭംഗി; ട്രെൻഡിംഗിൽ ഇടം പിടിച്ച് 'കാതൽ നദിയേ' ഗാനം
റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ പുറത്തിറങ്ങുന്ന അതിഭീകര കാമുകൻ പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എൻറർടെയ്ൻമെൻറ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രണയം പ്രമേയമാക്കി കഥ പറയുന്ന ഈ ചിത്രം പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മനോഹരി ജോയ്, അശ്വിൻ, കാർത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. നവംബർ 14നു അതിഭീകര കാമുകൻ തിയ്യേറ്ററുകളിൽ എത്തും. രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്.
Also Read: ദീപാവലി കളറാക്കി സൂര്യയുടെ 'ഗോഡ് മോഡ്'; സായ് അഭ്യങ്കറിന്റെ സംഗീതത്തിൽ 'കറുപ്പി'ലെ ഗാനം എത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us