/indian-express-malayalam/media/media_files/uploads/2018/10/Liquor.jpg)
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ ചെറുക്കാൻ രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ വെട്ടിലായി പോയ ഒരു കൂട്ടർ മദ്യപാനികളാണ്. ബിവ്‌റേജുകൾ അടച്ചു, ബാറുകൾ അടച്ചു, മദ്യപാനികൾക്ക് മദ്യം ലഭിക്കാതെയായി. അപ്പോഴാണ് സർക്കാർ ഓൺലെെൻ മദ്യവിൽപ്പന ആരംഭിക്കാൻ പദ്ധതിയിടുന്നതായി വാർത്ത വരുന്നത്. ഓൺലെെൻ എങ്കിൽ ഓൺലെെൻ, സാധനം കിട്ടുമല്ലോ എന്ന പ്രതീക്ഷയിൽ കാത്തിരിന്നവർക്ക് ഇതാ വരുന്നു അടുത്ത തിരിച്ചടി. ഓൺലെെൻ മദ്യവിൽപ്പന ഉടനില്ലെന്ന് സർക്കാർ തന്നെ വ്യക്തമാക്കുകയായിരുന്നു. എന്നാൽ, ഓൺലെെൻ മദ്യവിൽപ്പന തുടങ്ങിയെന്ന വ്യാജേന കേരളത്തിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
Read Also: ‘ആറ് മണി തള്ള്’ എന്നു പറയുന്നവരുണ്ടാകും, അതിനേക്കാൾ കൂടുതൽ പേർ കാത്തിരിക്കുന്നവരാണ്: മാലാ പാർവതി
ബിവറേജ്‌സ് കോർപ്പറേഷൻ ഓൺലെെൻ മദ്യവിൽപ്പന തുടങ്ങിയെന്ന വ്യാജേനയാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പ് സംഘത്തെ കുറിച്ച് എക്‌സെെസ് അന്വേഷണം ആരംഭിച്ചു. ബിവറേജ്‌സ് കോർപ്പറേഷന്റെ (ബെവ്‌കോ) പേരു ചേർത്താണ് ഓൺലെെനിൽ തട്ടിപ്പ് നടക്കുന്നത്. ബിവറേജിൽ ലഭിക്കുന്ന ഒരുവിധം ബ്രാൻഡുകളൊക്കെ ഓൺലെെനിൽ കാണിക്കുന്നുണ്ട്. ബിവറേജ്‌സ് കാേർപ്പറേഷന്റെ പേരും ലോഗോയും ചേർത്താണ് തട്ടിപ്പ് നടക്കുന്നത്.
ഓൺലെെനിൽ ഉപഭോക്‌താവിനു ഇഷ്ടമുള്ള ബ്രാൻഡ് തിരഞ്ഞെടുക്കാം. വാങ്ങാൻ ഉദ്ദേശിക്കുന്ന കുപ്പിക്ക് നേർക്ക് ക്ലിക് ചെയ്താൽ നേരെ വിലാസം നൽകാനുള്ള പേജിലേക്ക് പോകും. ഓൺലെെനായി തന്നെ പണം അടയ്‌ക്കാനുള്ള സൗകര്യവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓൺലെെനായി തന്നെ പണം അടച്ചാൽ ബുക്കിങ് പൂർത്തിയായെന്ന് കാണിച്ച് മെയിലും എസ്‌എംഎസും വരും. ഇതൊക്കെ കാണുമ്പോൾ കുപ്പി ഇപ്പോൾ വീട്ടിലെത്തുമെന്ന് നമ്മൾ പ്രതീക്ഷിക്കും. എന്നാൽ, അങ്ങനെയൊരു കുപ്പി എത്തില്ലെന്ന് മാത്രമല്ല നമ്മൾ അടച്ച പണം നഷ്‌ടമാകുകയും ചെയ്യും.
Read Also: കോവിഡ് ഭേദമായ ആൾ മരിച്ചു; പരിശോധനാഫലം വന്നശേഷം സംസ്‌കാരം
തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടതോടെ വിഷയം പരിശോധിക്കാൻ ശ്രമിച്ച എക്‌സെെസ് വിജിലന്‍സ് എസ്‌പി കെ.മുഹമ്മദ് ഷാഫി ഓണ്‍ലൈനിൽ ബുക്കു ചെയ്‌തു. പക്ഷേ പണം കൊടുത്തില്ല, ക്യാഷ് ഓൺ ഡെലിവറി കൊടുത്തു. അതിന് മെസേജായി രസീത് വരികയും ചെയ്‌തു. ജവാൻ, ജോണിവാക്കർ, ബക്കാർഡി തുടങ്ങി മലയാളികളുടെ ഇഷ്‌ടബ്രാൻഡുകളെല്ലാം ഇതിൽ ഉണ്ട്.
അതേസമയം, സംസ്ഥാനത്ത് മദ്യലഭ്യത ഇല്ലാതായതോടെ വ്യാജമദ്യ ഉത്‌പാദനം വർധിച്ചതായി എക്‌സെെസ് പറയുന്നു. സംസ്ഥാനത്തിന്റെ പലയിടത്തും എക്‌സെെസ് വ്യാപകമായി റെയ്‌ഡ് നടത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us