Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

കോവിഡ് ഭേദമായ ആൾ മരിച്ചു; പരിശോധനാഫലം വന്നശേഷം സംസ്‌കാരം

വീരാൻകുട്ടിക്ക് നിരവധി ആരാേഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായും അവസാന പരിശോധനാഫലം വന്ന ശേഷം മാത്രമായിരിക്കും സംസ്‌കാരമെന്നും മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ.അൽത്താഫ് പറഞ്ഞു

death, മരണം, ie malayalam, ഐഇ മലയാളം

മലപ്പുറം: കേരളത്തിൽ കോവിഡ് ഭേദമായ ആൾ മരിച്ചു. മലപ്പുറം കീഴാറ്റൂർ സ്വദേശി വീരാൻകുട്ടി (85) യാണ് മരിച്ചത്. കോവിഡ് ബാധിച്ച ഇയാൾ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്നു. പിന്നീട് കോവിഡ് ഭേദമായി.

മൂന്ന് ദിവസം മുൻപാണ് കോവിഡ് നെഗറ്റീവ് ആണെന്ന ഫലം വന്നത്. അതിനുശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. വീരാൻകുട്ടിക്ക് നാൽപത് വർഷമായി ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. ഹൃദയസംബന്ധമായ രോഗങ്ങളും വാർധക്യസഹജമായ അസുഖങ്ങളുമാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read Also: ‘ആറ് മണി തള്ള്’ എന്നു പറയുന്നവരുണ്ടാകും, അതിനേക്കാൾ കൂടുതൽ പേർ കാത്തിരിക്കുന്നവരാണ്: മാലാ പാർവതി

എന്നാൽ, കോവിഡ് ബാധിച്ച വ്യക്തി ആയതിനാൽ കൂടുതൽ പരിശോധനകൾ നടത്തും. ഒരു പരിശോധനാഫലം കൂടി വരാനുണ്ട്. അതിനുശേഷമായിരിക്കും സംസ്‌കാരം. കോവിഡ് നെഗറ്റീവ് ആയ ശേഷവും ഇയാളുടെ സ്രവപരിശോധന നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിക്കുകയായിരുന്നു.

വീരാൻകുട്ടിക്ക് നിരവധി ആരാേഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായും അവസാന പരിശോധനാഫലം വന്ന ശേഷം മാത്രമായിരിക്കും സംസ്‌കാരമെന്നും മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ.അൽത്താഫ് പറഞ്ഞു. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ പോലും കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരിക്കും ചിലപ്പോൾ മരണകാരണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: Horoscope Today April 18, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മൃതദേഹം ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു ഉച്ചയോടെ പരിശോധനാഫലം ലഭിക്കാനാണു സാധ്യത. അതിനുശേഷമായിരിക്കും സംസ്‌കാരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുക. ഫലം നെഗറ്റീവ് ആയ​ ശേഷവും ഇയാൾ ആരോഗ്യസംബന്ധമായ ചില ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നു. അതിനു പിന്നാലെയാണ് ഒരുതവണ കൂടി സ്രവസാംപിൾ പരിശോധിക്കാൻ തീരുമാനിച്ചത്.

കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ മൃതദേഹം സംസ്‌കരിക്കാൻ പ്രത്യേക മാർഗനിർദേശങ്ങളുണ്ട്. കനത്ത സുരക്ഷാക്രമീകരണങ്ങളോടെ മാത്രമേ സംസ്‌കാരം നടത്താവൂ. ലോകാരോഗ്യസംഘടന നിഷ്‌കർഷിക്കുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 one more death in kerala

Next Story
‘ആറ് മണി തള്ള്’ എന്നു പറയുന്നവരുണ്ടാകും, അതിനേക്കാൾ കൂടുതൽ പേർ കാത്തിരിക്കുന്നവരാണ്: മാലാ പാർവതി
The moderation of comments is automated and not cleared manually by malayalam.indianexpress.com