/indian-express-malayalam/media/media_files/uploads/2021/03/mridula-vijay.jpg)
തന്റെ ഭാവിവധുവായ മൃദുല വിജയ്ക്ക് വീണ്ടുമൊരു സർപ്രൈസ് കൊടുത്തിരിക്കുകയാണ് യുവ കൃഷ്ണ. ഇത്തവണത്തേത്ത് മൃദുല ഒട്ടും പ്രതീക്ഷിക്കാത്തൊരു സർപ്രൈസായിരുന്നു. ഇതിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. പുതിയ വസ്ത്രം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞായിരുന്നു മൃദുലയെ യുവ കൂട്ടിക്കൊണ്ടുപോയത്. ഈ ഡ്രസ് എവിടേയും കാണാന്‍ പറ്റില്ലെന്നും ഓണ്‍ലൈനിലോ കടയിലോ എവിടേയും നിനക്കത് കാണാനാവില്ലെന്നും മൃദുലയോട് യുവ പറയുന്നത് വീഡിയോയിൽ കാണാം.
ബലൂൺ ആർട്ടിസ്റ്റായ പ്രീതയുടെ വീട്ടിലേക്കാണ് മൃദുലയെ യുവ കൂട്ടിക്കൊണ്ടുപോയത്. അവിടെ തനിക്കായി കാത്തിരുന്ന സർപ്രൈസ് കണ്ട് മൃദുല ശരിക്കും ഞെട്ടി. മൃദുലയ്ക്കായ് പ്രീത ബലൂൺ കൊണ്ടൊരു ഡ്രസാണ് ഒരുക്കിയത്. ബലൂൺ ഡ്രസിൽ വളരെ സന്തോഷത്തോടെയാണ് മൃദുല വീഡിയോയ്ക്ക് പോസ് ചെയ്തത്.
Read More: സീരിയൽ താരം മൃദുലയ്ക്ക് യുവയുടെ സർപ്രൈസ്; വീഡിയോ വൈറൽ
നല്ലൊരു എക്പീരിയൻസ് ആയിരുന്നുവെന്നും ബലൂൺ പൊട്ടുമോയെന്ന പേടി മാത്രമാണ് ഉണ്ടായിരുന്നതെന്നുമായിരുന്നു സർപ്രൈസ് എങ്ങനെയുണ്ടെന്ന് യുവ ചോദിച്ചപ്പോൾ മൃദുല പറഞ്ഞത്. യുവയുടെ അടുത്ത സുഹൃത്താണ് പ്രീത. മാജിക് പ്ലാനറ്റില്‍ മൂന്നര വര്‍ഷത്തോളം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ബലൂണില്‍ ഇതുവരെ ഇങ്ങനെ ചെയ്തിട്ടില്ലെന്നും ബലൂണ്‍ പൊട്ടുമോയെന്നുള്ള പേടിയുണ്ടായിരുന്നുവെന്നും എന്നാൽ പൊട്ടാതെ എങ്ങനെയാണ് ചെയ്യുകയെന്നത് ഇപ്പോള്‍ അറിയാമെന്നുമായിരുന്നു പ്രീത പറഞ്ഞത്.
വാലന്റൈന്‍സ് ഡേയ്ക്കു മുന്നോടിയായി മൃദുലയ്ക്ക് സർപ്രൈസ് ഗിഫ്റ്റുമായെത്തിയ യുവയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. മൃദുലയുടെ വീടിനു മുന്നിലെത്തിയശേഷമാണ് വീഡിയോയിലൂടെ ഭാവിവധുവിന് കൊടുക്കാൻ പോകുന്ന സമ്മാനത്തെക്കുറിച്ച് യുവ വെളിപ്പെടുത്തിയത്. കുറേ നാളുകളായി ഒരു ടെഡി ബിയർ വേണമെന്ന് മൃദുല പറഞ്ഞിരുന്നുവെന്നും എങ്കിൽ പിന്നെ ഒരു വലുത് തന്നെ കൊടുക്കാമെന്നു കരുതിയെന്നും യുവ വീഡിയോയിൽ പറഞ്ഞു. മൃദുലയുടെ അത്രയും ഉയരമുള്ള ചുവപ്പ് ടെഡി ബിയറുമായിട്ടാണ് യുവ എത്തിയത്.
Read More: സീരിയൽ താരം മൃദുലയ്ക്ക് യുവയുടെ സർപ്രൈസ്; വീഡിയോ വൈറൽ
അപ്രതീക്ഷിതമായി യുവയെ കണ്ടതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ മൃദുലയുടെ കയ്യിലേക്ക് സർപ്രൈസ് ഗിഫ്റ്റ് കൊടുത്തു. ടെഡി ബിയയറിന് ടിന്റു എന്നാണ് യുവ പേര് നൽകിയതെങ്കിലും ചിട്ടി ബേബി എന്ന പേരാണ് മൃദുല നല്‍കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us