Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

സീരിയൽ താരം മൃദുലയ്ക്ക് യുവയുടെ സർപ്രൈസ്; വീഡിയോ വൈറൽ

മൃദുലയുടെ വീടിനു മുന്നിലെത്തിയശേഷമാണ് വീഡിയോയിലൂടെ ഭാവിവധുവിന് കൊടുക്കാൻ പോകുന്ന സമ്മാനത്തെക്കുറിച്ച് യുവ വെളിപ്പെടുത്തിയത്

Yuva krishna, യുവ കൃഷ്ണ, mridula vijay, മൃദുല വിജയ്, malayalam serial, serial artist, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ യുവകൃഷ്ണയും മൃദുല വിജയും വിവാഹിതരാകുന്നുവെന്ന വാർത്ത ആരാധകർക്ക് ഏറെ സന്തോഷമേകുന്നതായിരുന്നു. താരങ്ങളുടെ വിവാഹ നിശ്ചയ ഫോട്ടോകളും വീഡിയോകളും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇരുവരുടെയും വിവാഹ തീയതി എന്നാണെന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

വിവാഹ നിശ്ചയത്തിനുശേഷം ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് ഷോയിൽ ഇരുവരും ഒന്നിച്ചെത്തുകയും ഡാൻസ് കളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ പെട്ടെന്നാണ് വൈറലായത്. മൃദുലയ്ക്ക് സർപ്രൈസ് ഗിഫ്റ്റുമായെത്തിയ യുവയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.

Read More: വേദിയിൽ ഒന്നിച്ചെത്തി പാട്ടുപാടി ചുവടുവെച്ച് മൃദുലയും യുവയും; വീഡിയോ

വാലന്റൈന്‍സ് ഡേയ്ക്കു മുന്നോടിയായിട്ടാണ് യുവ സർപ്രൈസ് സമ്മാനം നൽകാനെത്തിയത്. മൃദുലയുടെ വീടിനു മുന്നിലെത്തിയശേഷമാണ് വീഡിയോയിലൂടെ ഭാവിവധുവിന് കൊടുക്കാൻ പോകുന്ന സമ്മാനത്തെക്കുറിച്ച് യുവ വെളിപ്പെടുത്തിയത്. കുറേ നാളുകളായി ഒരു ടെഡി ബിയർ വേണമെന്ന് മൃദുല പറഞ്ഞിരുന്നുവെന്നും എങ്കിൽ പിന്നെ ഒരു വലുത് തന്നെ കൊടുക്കാമെന്നു കരുതിയെന്നും യുവ വീഡിയോയിൽ പറഞ്ഞു. മൃദുലയുടെ അത്രയും ഉയരമുള്ള ചുവപ്പ് ടെഡി ബിയറുമായിട്ടാണ് യുവ എത്തിയത്.

അപ്രതീക്ഷിതമായി യുവയെ കണ്ടതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ മൃദുലയുടെ കയ്യിലേക്ക് സർപ്രൈസ് ഗിഫ്റ്റ് കൊടുത്തു. ടെഡി ബിയയറിന് ടിന്റു എന്നാണ് യുവ പേര് നൽകിയതെങ്കിലും ചിട്ടി ബേബി എന്ന പേരാണ് മൃദുല നല്‍കിയത്.

ഈ വർഷം തന്നെ മൃദുലയും യുവയും തമ്മിലുളള വിവാഹം നടക്കുമെന്നാണ് വിവരം. വിവാഹത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി തന്നെ അറിയിക്കുമെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Yuva krishna s surprise gift to fiancee mridula vijay

Next Story
താരസുന്ദരിമാർക്കൊപ്പം ചുവടുവച്ച് ബോബി ചെമ്മണ്ണൂർ; വീഡിയോboby chemmannur, ബോബി ചെമ്മണ്ണൂർ, comedy stars, കോമഡി സ്റ്റാർസ്, asianet show, bahubali, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com