/indian-express-malayalam/media/media_files/uploads/2021/03/udanpanam.jpg)
ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ താരമായ കുട്ടിയാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച് വാട്സ് ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. പിന്നാലെ മറ്റൊരു സന്തോഷം കൂടി വൃദ്ധിയെ തേടിയെത്തി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ 'കടുവ'യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാൻ അവസരം.
Read more: വൃദ്ധിക്കുട്ടിയുടെ കയ്യിൽ വേറെയും കിടിലൻ സ്റ്റെപ്പുകളുണ്ട്; വീഡിയോ
ഇപ്പോഴിതാ, മഴവിൽ മനോരമയുടെ 'ഉടൻ പണം' വേദിയിൽ അതിഥിയായി എത്തിയ വൃദ്ധിയുടെ സംസാരവും കുറുമ്പും കളിചിരികളും ഡാൻസുമെല്ലാമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അവതാരകയുടെ ചോദ്യങ്ങൾക്ക് രസകരമായ ഉത്തരങ്ങൾ നൽകിയും പാട്ടിനൊപ്പം ചുവടുവെച്ചും വേദിയുടെ ശ്രദ്ധ കവരുകയാണ് ഈ യുകെജിക്കാരി.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഈ കൊച്ചുമിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരമാണ് വൃദ്ധി. ഇത്ര ചെറുപ്പത്തിൽ തന്നെ ഞെട്ടിക്കുന്ന ഡാൻസ് പെർഫോമൻസാണ് വൃദ്ധി കാഴ്ച വയ്ക്കുന്നത്.
'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന സീരിയലിൽ 'പിച്ചാത്തി ഷാജി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖിൽ ആനന്ദിന്റെ വിവാഹാഘോഷത്തിനിടെ വൃദ്ധി നടത്തിയ തകർപ്പൻ പെർഫോമൻസ് ആണ് വൈറലായിരിക്കുന്നതും.
Read More: സീരിയല്‍ നടന്‍ അഖില്‍ ആനന്ദ് വിവാഹിതനായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.