സീരിയൽ നടൻ അഖിൽ ആനന്ദ് വിവാഹിതനായി. വിവാഹ ഫോട്ടോ അഖിൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ അഖിൽ വെളിപ്പെടുത്തിയിട്ടില്ല. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മിക്ക താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു. അഖിലിന് സീരിയൽ താരങ്ങളും ആരാധകരും വിവാഹ ആശംസകൾ നേർന്നിട്ടുണ്ട്.
View this post on Instagram
View this post on Instagram
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’, സീ കേരളം ചാനലിലെ ‘കാർത്തിക ദീപം’ എന്നീ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് അഖിൽ. മഞ്ഞിൽ വിരിഞ്ഞ പൂവിലെ കഥാപാത്രമായ പിച്ചാത്തി ഷാജിയിലൂടെയാണ് അഖിൽ പ്രേക്ഷകരുടെ പ്രിയങ്കരനായത്. അഖിൽ ആനന്ദ് എന്ന പേരിനേക്കാളും പിച്ചാത്തി ഷാജി എന്ന പേരാണ് മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചയം.
കാർത്തിക ദീപത്തിൽ ദീപൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് അഖിൽ അഭിനയിക്കുന്നത്. കൃഷ്ണതുളസിയിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് അഖിൽ സീരിയൽ മേഖലയിലേക്ക് കടന്നത്. പിന്നീട് കറുത്തമുത്തിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. ഭാര്യ പരമ്പരയിലെ കഥാപാത്രമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.