കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച് വാട്സ് ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. പിന്നാലെ മറ്റൊരു സന്തോഷം കൂടി വൃദ്ധിയെ തേടിയെത്തി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാൻ അവസരം.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളായ ഈ യുകെജിക്കാരിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരമാണ് വൃദ്ധി. ഇത്ര ചെറുപ്പത്തിൽ തന്നെ ഞെട്ടിക്കുന്ന ഡാൻസ് പെർഫോമൻസാണ് വൃദ്ധി കാഴ്ച വയ്ക്കുന്നത്.
‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിൽ ‘പിച്ചാത്തി ഷാജി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖിൽ ആനന്ദിന്റെ വിവാഹാഘോഷത്തിനിടെ വൃദ്ധി നടത്തിയ തകർപ്പൻ പെർഫോമൻസ് ആണ് വൈറലായിരിക്കുന്നതും.
Read More: സീരിയല്‍ നടന്‍ അഖില്‍ ആനന്ദ് വിവാഹിതനായി