/indian-express-malayalam/media/media_files/bXiYimsNMTEY8AwfhIkQ.jpg)
ജിതിന്റെ അമ്മയ്‌ക്കൊപ്പം വിഷ്ണു
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലൂടെയാണ് വിഷ്ണു ജോഷി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. വിഷ്ണുവിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മകനെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കഴിയുന്ന ഒരു അമ്മയെ തേടിയെത്തി ആശ്വസിപ്പിക്കുന്ന വിഷ്ണുവിനെയാണഅ വീഡിയോയിൽ കാണാനാവുക. മൂന്നുവർഷം മുൻപാണ് ഈ അമ്മയുടെ മകൻ ജിതിൻ മരിച്ചത്. ജിതിനുമായി നല്ല മുഖസാദൃശ്യമുള്ള വിഷ്ണുവിനെ കാണണമെന്ന് ആ അമ്മ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴായിരുന്നു വിഷ്ണു ആ അമ്മയെ തേടിയെത്തിയത്.
"ഈ അമ്മയുടെ മകൻ ജിതിൻ 3 വർഷം മുൻപ് ഒരു അപകടത്തിൽ മരിച്ചു. എന്നെ കാണുമ്പോൾ മകനെ പോലെ തോന്നുംസ മകനോട് സാമ്യങ്ങളുണ്ട്, ഒന്ന് അമ്മയെ വന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ച് എനിക്ക് ഒരു ദിവസം ഒരു ഫോൺ വന്നിരുന്നു. അങ്ങനെയാണ് ഞാനിവിടെ എത്തിയത്." വിഷ്ണു പറഞ്ഞു.
എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും ആ വീട്ടുകാർക്ക് ആശ്വാസവും സന്തോഷവും നൽകാനായതിൽ സന്തോഷമെന്നും വിഷ്ണു പറയുന്നു.
Read More Television Stories Here
- കുട്ടിത്താരങ്ങൾ വർഷങ്ങൾക്കിപ്പുറം; ചാത്തന്മാർ കൊണ്ടുവന്നു നിർത്തിയതാണെന്ന് ആരാധകർ
- ഹലോ കുട്ടിച്ചാത്തനിലെ കുട്ടിത്താരങ്ങൾ അന്നും ഇന്നും; ചിത്രങ്ങൾ കാണാം
- ജനനം കൊണ്ട് അമേരിക്കക്കാരി, ഹൃദയം കൊണ്ട് മലയാളി; ആളെ മനസ്സിലായോ?
- മമ്മൂക്കയ്ക്ക് നന്ദിപറഞ്ഞ് ഋതു മന്ത്ര ലോക ജുജിറ്റ്സു ചാമ്പ്യൻഷിപ്പിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.