scorecardresearch

Uppum Mulakum: 'ഉപ്പും മുളകും' കുടുംബത്തിലേക്ക് പുതിയ അതിഥി; ലെച്ചുവിന് വരനായെത്തുന്നത് ഡീഡി

Uppum Mulakum: 'ഉപ്പും മുളകും' പ്രേക്ഷകർ കാത്തിരുന്ന ആ അതിഥിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്

Uppum Mulakum: 'ഉപ്പും മുളകും' പ്രേക്ഷകർ കാത്തിരുന്ന ആ അതിഥിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
uppum mulakum, uppum mulakum lechu wedding episode, Uppum mulakum christmas episode

Uppum Mulakum: 'ഉപ്പും മുളകും' കുടുംബത്തിലേക്ക് മരുമകനായി എത്തുന്നതാരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു സീരിയൽ പ്രേക്ഷകർ. ഷെയ്ൻ നിഗമാണ് കല്യാണപയ്യൻ എന്ന രീതിയിലും ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ, ലെച്ചുവിന്റെ വരനായി എത്തുന്ന താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ഡീഡി എന്ന ഡെയിന്‍ ഡേവിസാണ് സീരിയലിലെ പുതിയ അതിഥി.

Advertisment

Read More: Uppum Mulakum: ഉപ്പും മുളകും വീട്ടിലെ കല്യാണമേളങ്ങൾ; ചിത്രങ്ങൾ

വിവാഹചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ലെച്ചുവും ഡീഡിയും വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഡെയിൻ. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത 'നായിക നായകന്‍' എന്ന റിയാലിറ്റി ഷോയാണ് ഡെയിനിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. ആ ഷോയുടെ അവതാരകനായിരുന്നു ഡെയിൻ. 'പ്രേതം 2', 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' എന്നീ സിനിമകളിലും ഡെയിൻ അഭിനയിച്ചിട്ടുണ്ട്.

ക്രിസ്മസ് ദിനത്തിലാണ് വിവാഹ എപ്പിസോഡ് ചാനൽ സംപ്രേക്ഷണം ചെയ്യുന്നത്. വൈകുന്നേരം നാലു മണി മുതൽ അഞ്ചര വരെയാണ് ഈ പ്രത്യേക എപ്പിസോഡിന്റെ സംപ്രേക്ഷണം.

Advertisment

View this post on Instagram

ലെച്ചുവിന്റെ കല്യാണം . . Follow us for more || @uppummulakum_comedy2 . . . . @daindavis_dd_ @rishi_skumar @afsalkarunagappally @satheesh_flowers_tv @flowersonair @biju_sopanamoffl @nisha_sarangh @anandmputhoor @alsabithbeena @juhirus @jithin_jon @gayathris.94 @parukutty_fans_club @rj_manna_xavier#kerala #mamangam #mollywood .#uppummulakum #malayalamcinema #mallu #keralite #kerala #entekeralam #dq #nivin #lalettan #mammokka #keralagram #mallus #dulquersalmaan #mollywoodactress #mallu #shareforshare #keralaattraction #mallutiktok #uppummulakumdirector #malluactress #malayalamcomedy #entekeralam #keralite #keraladiaries #marabhootham #malluvideos #malluactress #hotactress #malayalamcomedy #entekeralam #keralite #malayalee #keralagodsowncountry #tiktokmalayalam

A post shared by mallu entertainments © <80K> (@uppummulakum_comedy) on

ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്. പതിവു സീരിയലുകളിലെ അമ്മായിയമ്മ പോര്, ബന്ധശത്രുത തുടങ്ങിയ കാലുഷ്യം നിറഞ്ഞ പ്രശ്നങ്ങളോ അസൂയയും കുന്നായ്മയും നിറഞ്ഞ കഥാപാത്രങ്ങളോ ഒന്നുമില്ലാതെ നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

നാലു വർഷങ്ങൾ കൊണ്ട് അഭിനേതാക്കൾക്കിടയിൽ ഉണ്ടായ ആത്മബന്ധവും ‘ഉപ്പും മുളകി’നെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു. “നാലു വർഷം കൊണ്ട് ഇവർക്ക് വന്ന വളർച്ച നോക്കി കാണുക എന്നു പറയുന്നത് രസകരമായ അനുഭവമാണ്. കേശു വന്നപ്പോൾ ‘കീയോ കീയോ’ ശബ്ദമായിരുന്നു. ഇപ്പോ സൗണ്ടൊക്കെ ഏകദേശം മാറി തുടങ്ങി. ചെറിയ പൊടിമീശ വന്നു തുടങ്ങി. ശിവാനിയും മുടിയനും ലെച്ചുവും ഒക്കെയതേ. പക്വത വന്നു, അഭിനയത്തെ സീരിയസ്സായി കാണാൻ തുടങ്ങി. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നുത്, എങ്ങനെ ചെയ്യണം, അഭിനയിക്കുന്ന രീതി- അതൊക്കെ വളരെ സീരിയസായി എടുക്കാൻ തുടങ്ങി. ജീവിതത്തെയും വളരെ സീരിയസ്സായി സമീപിച്ചു തുടങ്ങിയിട്ടുണ്ട് നാലു പേരും,” ‘ഉപ്പും മുളകി’ൽ തന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളെ കുറിച്ച് ബിജു സോപാനം പറയുന്നു.

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Read more: ppum Mulakum: മുതിയാ, താതാവേ; ചേട്ടന്മാരെ ഇരട്ടപ്പേര് വിളിച്ച് വികൃതി പാറു- വീഡിയോ

Uppum Mulakum Serial

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: