Uppum Mulakum: ഒരു കല്യാണം കൂടിയ പ്രതീതിയിലാണ് ‘ഉപ്പും മുളകും’ പ്രേക്ഷകർ. നാലു വർഷത്തിലേറെയായി പ്രേക്ഷകരുടെ ജീവിതത്തിലെ ഒരു ഭാഗം തന്നെയാണ് ഉപ്പും മുളകും സീരിയലും അതിലെ താരങ്ങളും. കൺമുന്നിൽ വളർന്ന വീട്ടിലെ കുട്ടിയുടെ കല്യാണം കൂടിയതുപോലെയാണ് പലരും ലെച്ചുവിന്റെ കല്യാണ എപ്പിസോഡ് കണ്ടത്.
Read Also: മഞ്ജു ശത്രുവല്ല, സാഹചര്യമുണ്ടായാല്‍ ഒന്നിച്ചഭിനയിക്കും: ദിലീപ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ഡീഡി എന്ന ഡെയിന്‍ ഡേവിസാണ് ലെച്ചുവിന്റെ വരനായി എത്തിയത്. ക്രിസ്മസ് ദിനമായ ഇന്നലെയായിരുന്നു കല്യാണ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. കല്യാണചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
Read Also: ‘ഡ്രൈവിംഗ് ലൈസന്‍സി’ല്‍ നിന്ന് മമ്മൂട്ടി പിന്മാറിയത് ഇക്കാരണത്താലോ?
View this post on Instagram
ലെച്ചുവിന്റെ കല്യാണം ഉപ്പും മുളകും Follow @cinema_bytes #uppummulakum #cinema_bytes
ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്. പതിവു സീരിയലുകളിലെ അമ്മായിയമ്മ പോര്, ബന്ധശത്രുത തുടങ്ങിയ കാലുഷ്യം നിറഞ്ഞ പ്രശ്നങ്ങളോ അസൂയയും കുന്നായ്മയും നിറഞ്ഞ കഥാപാത്രങ്ങളോ ഒന്നുമില്ലാതെ നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.
Read more: Uppum Mulakum: ‘ഉപ്പും മുളകും’ കുടുംബത്തിലേക്ക് പുതിയ അതിഥി; ലെച്ചുവിന് വരനായെത്തുന്നത് ഡീഡി