Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Uppum Mulakum: മുതിയാ, താതാവേ; ചേട്ടന്മാരെ ഇരട്ടപ്പേര് വിളിച്ച് വികൃതി പാറു- വീഡിയോ

Uppum Mulakum: ആകെ പ്രതീക്ഷ പാറുക്കുട്ടിയിൽ മാത്രമായിരുന്നു, കേശുവായിട്ട് അതും കളഞ്ഞെന്നാണ് മുടിയന്റെ വിലാപം

uppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

Uppum Mulakum Parukutty: സഹോദരങ്ങൾക്കിടയിലെ കുഞ്ഞുകുഞ്ഞു അടിപിടികളും ചില്ലറ പിണക്കങ്ങളും പാരവെപ്പുകളുമെല്ലാം കണ്ടിരിക്കാൻ രസമാണ്. പാറമട വീട്ടിലെ മുടിയനും കേശുവും തമ്മിലുള്ള കുഞ്ഞുകുഞ്ഞു പിണക്കവും തമ്മിലുള്ള പാരവെപ്പുമാണ് ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകളിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോകളിൽ ഒന്ന്. പാറുക്കുട്ടിയെ കൊണ്ട് ചേട്ടനെ മുടിയാ എന്നു വിളിപ്പിക്കുകയാണ് കേശു. പാറുക്കുട്ടിയെ കൊണ്ട് ചേട്ടൻ തന്നെ, താറാവേ എന്ന ഇരട്ടപ്പേര് വിളിപ്പിച്ചതിന്റെ പ്രതികാരമാണ് ഇതെന്നാണ് കേശുവിന്റെ ഭാഷ്യം.

Read Here: Uppum Mulakum: പോകുന്നിടത്തെല്ലാം താരമായി മാറുന്ന കുട്ടിക്കുറുമ്പി; പാറുക്കുട്ടിയുടെ പുതിയ വീഡിയോ

കൊച്ചു കുഞ്ഞിനെയെന്ന പോലെ നീലുവമ്മയോട് അതിനെ ചൊല്ലി പരാതി പറയുന്ന മുടിയന്റെ ദൈന്യത നിറഞ്ഞ ഡയലോഗുകൾ ചിരിയുണർത്തും. ആകെ പ്രതീക്ഷ പാറുക്കുട്ടിയിൽ മാത്രമായിരുന്നു, കേശുവായിട്ട് അതും കളഞ്ഞെന്ന് വിലപിക്കുകയാണ് മുടിയൻ. 24 വയസ്സുള്ള മുടിയന്റെ ബാലിശമായ പരാതി കേട്ട് നീലുവും പ്രശ്നത്തിൽ നിന്നു തലയൂരുന്നു. എന്തായാലും ചേട്ടന്മാരുടെ നിർദ്ദേശപ്രകാരം ‘മുതിയാ’, ‘താതാവേ’ എന്ന് മാറി മാറി വിളിക്കുകയാണ് വികൃതി പാറു.

ഉപ്പും മുളക് എപ്പിസോഡുകളിൽ പാറുക്കുട്ടി പ്രത്യക്ഷപ്പെടുന്ന ഓരോ സീനുകളും കൃസൃതികളും പ്രേക്ഷകരെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്. കാരണം സീരിയൽ പ്രേക്ഷകർക്കിടയിൽ അത്രയേറെ ആരാധകരുണ്ട് മിനിസ്ക്രീനിലെ ഈ കുഞ്ഞുമാലാഖയ്ക്ക്. കുട്ടിത്തത്തിന്റെ നിഷ്കളങ്കതയോടെയുള്ള പാറുക്കുട്ടിയുടെ ചിരികളികളും ഭാവങ്ങളും കുസൃതികളുമൊക്കെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

uppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

എല്ലാവരും അഭിനയിക്കുമ്പോൾ ക്യാമറയ്ക്കു മുന്നിൽ ജീവിക്കുകയാണ് ഒന്നരവയസ്സുകാരിയായ ബേബി അമേയ. തനിക്കു തോന്നുന്നതൊക്കെ ഡയലോഗായി പറഞ്ഞും ചിരിച്ചും പാട്ടുപാടിയും ആടിയുമൊക്കെ തന്റെ തന്നെ സ്ക്രിപ്റ്റിലാണ് അമേയയുടെ അഭിനയം. സീരിയലിൽ പാറുക്കുട്ടിയ്ക്ക് മാത്രമാണ് സ്ക്രിപ്റ്റോ എൻട്രിയോ എക്സിറ്റോ ഒന്നുമില്ലാത്തതെന്ന് ഉപ്പും മുളകിൽ പാറുക്കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്ന ബിജു സോപാനം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “വരുന്നു, ഇഷ്ടമുള്ളതൊക്കെ പെർഫോം ചെയ്തു പോവുന്നു, പാറുക്കുട്ടി എന്തു ചെയ്യുന്നു,​അതാണ് സ്ക്രിപ്റ്റ്’ എന്നാണ് ബിജു സോപാനം പറഞ്ഞത്. അത് ഏറെക്കുറെ ശരിയാണ് താനും.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

Read Here: Uppum Mulakum: ബിജു സോപാനത്തിന്റെ ഗൃഹപ്രവേശത്തിന് ഉപ്പും മുളകും താരങ്ങൾ എത്തിയപ്പോൾ: ചിത്രങ്ങള്‍ കാണാം

നാലു വർഷങ്ങൾ കൊണ്ട് അഭിനേതാക്കൾക്കിടയിൽ ഉണ്ടായ ആത്മബന്ധവും ‘ഉപ്പും മുളകി’നെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു. “നാലു വർഷം കൊണ്ട് ഇവർക്ക് വന്ന വളർച്ച നോക്കി കാണുക എന്നു പറയുന്നത് രസകരമായ അനുഭവമാണ്. കേശു വന്നപ്പോൾ ‘കീയോ കീയോ’ ശബ്ദമായിരുന്നു. ഇപ്പോ സൗണ്ടൊക്കെ ഏകദേശം മാറി തുടങ്ങി. ചെറിയ പൊടിമീശ വന്നു തുടങ്ങി. ശിവാനിയും മുടിയനും ലെച്ചുവും ഒക്കെയതേ. പക്വത വന്നു, അഭിനയത്തെ സീരിയസ്സായി കാണാൻ തുടങ്ങി. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നുത്, എങ്ങനെ ചെയ്യണം, അഭിനയിക്കുന്ന രീതി- അതൊക്കെ വളരെ സീരിയസായി എടുക്കാൻ തുടങ്ങി. ജീവിതത്തെയും വളരെ സീരിയസ്സായി സമീപിച്ചു തുടങ്ങിയിട്ടുണ്ട് നാലു പേരും,” ‘ഉപ്പും മുളകി’ൽ തന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളെ കുറിച്ച് ബിജു സോപാനം പറയുന്നു.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum parukutty kesu mudiyan funny video

Next Story
നടൻ ഹേമന്ത് മേനോൻ വിവാഹിതനായിHemanth Menon, Hemanth Menon Marriage, Hemanth Menon Marriage Photos, ഹേമന്ത് മേനോന്‍, ചിത്രങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com