/indian-express-malayalam/media/media_files/2025/07/30/uppum-mulakum-actor-kuttanpilla-passed-away-fi-2025-07-30-12-35-34.jpg)
കെ പി എസി രാജേന്ദ്രൻ
വർഷങ്ങളായി നാടക രംഗത്ത് സജീവമായിരുന്ന രാജേന്ദ്രൻ ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനായത്. പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രമായാണ് രാജേന്ദ്രൻ ഉപ്പും മുളകിൽ എത്തിയത്. നിഷ സാരംഗ് അവതരിപ്പിക്കുന്ന നീലു എന്ന കഥാപാത്രത്തിൻ്റെ ഗൗരവക്കാരനായ അച്ഛനാണ് പടവലം കുട്ടൻ പിള്ള.
Also Read: ബിഗ് ബോസ് തുടങ്ങാൻ 6 ദിവസം മാത്രം; മത്സരിക്കാൻ ഇവർ 6 പേരുമുണ്ട്
അഞ്ചര പതിറ്റാണ്ടായി നാടക രംഗത്ത് നിറഞ്ഞു നിന്ന രാജേന്ദ്രൻ അന്തരിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ അദ്ദേഹം മരണപെട്ടിട്ടില്ല, അത്യാസന്ന നിലയിൽ ഹോസ്പിറ്റലിലാണെന്നും ഇപ്പോൾ വരുന്ന വാർത്തകൾ കൃത്യമല്ലെന്നും വ്യക്തിമാക്കിക്കൊണ്ട് രാജേന്ദ്രൻ്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് ഉപ്പും മുളകിലെ തന്നെ താരമായ അൽസാബിത്ത് തൻ്റെ പേജുകളിലും പങ്കുവച്ചിട്ടുണ്ട്.
Also Read: എത്ര കണ്ടാലും അച്ഛനമ്മമാർക്ക് മതിവരില്ല മക്കളുടെ ചിരി: സാജൻ സൂര്യ
ഉപ്പും മുളകിൽ എത്തിയതോടെയാണ് ജനങ്ങൾക്കിടയിൽ തന്നെ അറിഞ്ഞു തുടങ്ങിയതെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
Also Read: സിഗററ്റ് വലിച്ച മെയിൽ ഷോവനിസ്റ്റിന്റെ വീട്ടിലെ അവസ്ഥ കണ്ടോ?; വീഡിയോയുമായി അഖിൽ മാരാർ
കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രേക്ഷക മനം കവർന്ന് മുന്നേറുന്ന പരമ്പരയാണ് ഉപ്പും മുളകും. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളെയും യുവാക്കളെയും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.
'ഉപ്പും മുളകും' കൂടാതെ സീ കേരളം, ഏഷ്യാനെറ്റ് തുടങ്ങി വ്യത്യസ്ത ചാനലുകളിലായി നിരവധി ടെലിവിഷൻ പരമ്പരകളിലും രാജേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.
Read More: ഞങ്ങളുടെ ജീവിതം തകർത്തത് ആ ബിഗ് ബോസ് താരം: വെളിപ്പെടുത്തലുമായി സംവിധായകന്റെ ഭാര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us