/indian-express-malayalam/media/media_files/2025/07/31/uppum-mulakum-kpac-rajendran-passes-away-2025-07-31-16-10-41.jpg)
KPAC Rajendran
നാടക കലാകാരനും ടെലിവിഷൻ താരവുമായ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത്യാസന്ന നിലയിൽ തുടരുകയായിരുന്നു.
Also Read: Bigg Boss: ബിഗ് ബോസിൽ മത്സരിക്കാൻ ഇവർ 6 പേരുമുണ്ട്
നാടകരംഗത്ത് 50 വർഷത്തിന്റെ അനുഭവപരിചയമുള്ള രാജേന്ദ്രൻ ‘ഉപ്പും മുളകും’പരമ്പരയിലൂടെയാണ് മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രമായാണ് രാജേന്ദ്രൻ ഉപ്പും മുളകിൽ എത്തിയത്.
Also Read: ഗ്ലാമറസ് ലുക്കിൽ റാംപിൽ ചുവടുവച്ച് രേണു സുധി; വീഡിയോ
കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ നാടകട്രൂപ്പുകളിലെല്ലാം രാജേന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. 'നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു.
മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ ചിത്രങ്ങളിലും രാജേന്ദ്രൻ അഭിനയിച്ചു.
Also Read: Bigg Boss: പെങ്ങളൂട്ടി പാസം കൊണ്ടുവന്നാൽ തൂക്കി വെളിയിലിടും; താക്കീതുമായി ലാലേട്ടൻ, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us