scorecardresearch

20 വർഷം കടന്നു പോയെങ്കിലും ഈ കുട്ടിക്ക് വലിയ മാറ്റമൊന്നുമില്ല: ആളെ മനസ്സിലായോ?

അന്നും ഇന്നും അവതാരകയായി തിളങ്ങുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?

അന്നും ഇന്നും അവതാരകയായി തിളങ്ങുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?

author-image
Television Desk
New Update
Shilpa Bala

Guess Who: Throwback Thursday

20 വർഷമൊക്കെ എത്ര വേഗത്തിലാണ് ഓടി പോയതെന്ന് തോന്നും നടിയും നർത്തകിയും അവതാരകയുമായ ശിൽപ ബാല പങ്കുവച്ച ത്രോബാക്ക് വീഡിയോ കണ്ടാൽ. കുട്ടിക്കാലത്ത് മെറ്റ് ടിവിയിൽ അവതാരകയായി തിളങ്ങുന്ന ശിൽപ്പയെ ആണ് വീഡിയോയിൽ കാണാനാവുക.  "ആക്ച്വൽ ടൈം ട്രാവലർ," എന്ന ക്യാപ്ഷനോടെയാണ് ശിൽപ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

Advertisment

നടി, നർത്തകി, ഗായിക, റേഡിയോ ജോക്കി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിത്വമാണ് ശിൽപ ബാല.  കാഞ്ഞങ്ങാട് സ്വദേശിയായ ശിൽപ്പ പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്. ക്ലാസ്സിക്കൽ ഡാൻസർ കൂടിയായ അമ്മയിൽ നിന്നും നാലാം വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശിൽപ്പ വളരെ ചെറുപ്പം മുതലെ നൃത്തവേദികളിലെ സജീവസാന്നിധ്യമാണ്. 2005ലെ അറേബ്യ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകപട്ടവും ശിൽപ്പയെ തേടിയെത്തി.

ടെലിവിഷൻ പരിപാടികളിലൂടെയാണ് ശിൽപ്പ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് 2009ൽ 'ഓർക്കുക വല്ലപ്പോഴും' എന്ന ചിത്രത്തിലൂടെ ശിൽപ്പ അരങ്ങേറ്റം കുറിച്ചു. 'കെമിസ്ട്രി,' 'ആഗതൻ' എന്നിവയാണ് ശിൽപ്പയുടെ മറ്റു ചിത്രങ്ങൾ. ഏഷ്യാനെറ്റിലെ 'കോമഡി എക്സ്‌പ്രസ്' എന്ന പരിപാടിയുടെ അവതാരകയായും ശിൽപ്പ തിളങ്ങി.

ഒരു റേഡിയോ ജോക്കിയായും ശിൽപ്പ ജോലി ചെയ്തിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഒരു യൂട്യൂബ് വ്ലോഗർ കൂടിയാണ് ശിൽപ്പ. സീ കേരളത്തിലെ ഡാൻസ് കേരള ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകരിൽ ഒരാളായും ശിൽപ്പ തിളങ്ങി. 

Advertisment

ഡോക്ടറായ വിഷ്ണു ഗോപാൽ ആണ് ശിൽപ്പയുടെ ഭർത്താവ്. ഏക മകൾ യാമിക. കുട്ടിക്കാലത്ത് വിഷ്ണുവും ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ ബിജു മേനോന്റെ മകനായി എത്തിയത് വിഷ്ണുവായിരുന്നു.

Read More Television Stories Here

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: