/indian-express-malayalam/media/media_files/vZr0IYrFXOqSOaMAbPDY.jpg)
രഞ്ജിനി
എൺപതുകളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ സജീവമായ നായികയായിരുന്നു രഞ്ജിനി. ഭാരതിരാജ ആണ് സാഷ സെൽവരാജ് എന്ന പെൺകുട്ടിയ്ക്ക് രഞ്ജിനി എന്ന പേരു നൽകുന്നത്. 'മുതൽ മര്യാദൈ' ആയിരുന്നു ആദ്യചിത്രം. മലയാളത്തിലെ ആദ്യചിത്രം 'സ്വാതിതിരുനാൾ'. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, വർണം, കാലാൾപട, കോട്ടയം കുഞ്ഞച്ചൻ, മുഖം, കസ്റ്റംസ് ഡയറി, അനന്ത വൃത്താന്തം, കൗതുക വാർത്തകൾ, പാവക്കൂത്ത്, ന്യൂസ്, നന്മനിറഞ്ഞവൻ ശ്രീനിവാസൻ, ഒരുക്കം, അഗ്നിനിലാവ്, ഖണ്ഡകാവ്യം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഒരു കാലത്ത് ശ്രദ്ധ നേടാൻ രഞ്ജിനിയ്ക്കു സാധിച്ചു.
മിനിസ്ക്രീനിലും അരങ്ങേറ്റം കുറിയ്ക്കുകയാണ് രഞ്ജിനി ഇപ്പോൾ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം' എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്ക്രീനിലേക്കുള്ള രഞ്ജിനിയുടെ അരങ്ങേറ്റം.
രഞ്ജിനി, യദു കൃഷ്ണൻ, സുജേഷ്, ശ്രീദേവി അനിൽ, ലക്ഷ്മിപ്രിയ, സുമി സന്തോഷ്, രശ്മി സോമൻ, ഹരിജിത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 20ന് സംപ്രേഷണം ആരംഭിച്ച പരമ്പര 2023 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്കാണ് സംപ്രേക്ഷണം.
Read More Television Stories Here
- കുട്ടിത്താരങ്ങൾ വർഷങ്ങൾക്കിപ്പുറം; ചാത്തന്മാർ കൊണ്ടുവന്നു നിർത്തിയതാണെന്ന് ആരാധകർ
- ഹലോ കുട്ടിച്ചാത്തനിലെ കുട്ടിത്താരങ്ങൾ അന്നും ഇന്നും; ചിത്രങ്ങൾ കാണാം
- ജനനം കൊണ്ട് അമേരിക്കക്കാരി, ഹൃദയം കൊണ്ട് മലയാളി; ആളെ മനസ്സിലായോ?
- മമ്മൂക്കയ്ക്ക് നന്ദിപറഞ്ഞ് ഋതു മന്ത്ര ലോക ജുജിറ്റ്സു ചാമ്പ്യൻഷിപ്പിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.