scorecardresearch

രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ

'ശരീരം കാണിച്ച ലക്ഷണങ്ങൾ അവഗണിച്ചു, ക്രിസ്മസ് പിറ്റേന്ന് നേരെ എമർജൻസി റൂമിലേക്ക്' ; കുറിപ്പുമായി രഞ്ജിനി

'ശരീരം കാണിച്ച ലക്ഷണങ്ങൾ അവഗണിച്ചു, ക്രിസ്മസ് പിറ്റേന്ന് നേരെ എമർജൻസി റൂമിലേക്ക്' ; കുറിപ്പുമായി രഞ്ജിനി

author-image
Television Desk
New Update
Ranjini Haridas Hospitalized

രഞ്ജിനി ഹരിദാസ്

മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Advertisment

ക്രിസ്മസ് പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ കുറിച്ച് രഞ്ജിനി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  ആരോ​ഗ്യപ്രശ്നങ്ങൾ കൃത്യസമയത്ത് ചികിത്സിക്കാതെ അവഗണിച്ചതാണ് പ്രശ്നമായതെന്നും രഞ്ജിനി പറയുന്നു. ആശുപത്രിയി കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കാണാം.

'ക്രിസ്മസ് 2023 സംഭവബഹുലമായിരുന്നു. സ്വയം ശ്രദ്ധിക്കുക. ഒന്നും അമിതമാക്കരുത് അല്ലെങ്കിൽ നിങ്ങൾ എമർജൻസി റൂമിൽ എത്തും, അതത്ര രസകരമല്ല. എന്നാലും അധികം ഊന്നിപ്പറയേണ്ട കാര്യമൊന്നുമില്ല. നെഞ്ചിൽ ചെറിയൊരു അണുബാധ, ഞാൻ വളരെക്കാലം അവഗണിച്ചു, അത് ആഘോഷങ്ങൾക്കപ്പുറം കൂടുതൽ വഷളായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാം ഓകെയാവുമെന്നു പ്രതീക്ഷിക്കുന്നു,' രഞ്ജിനി പറയുന്നു. 

Ranjini Haridas Hospitalized

Advertisment

അവതരണ മേഖലയിൽ അത്രയങ്ങ് സജീവമല്ല രഞ്ജിനിയിപ്പോൾ. താൻ കടന്നുപോവുന്നത് മിഡ് ലൈഫ് ക്രൈസിസിലൂടെയാണെന്ന് അടുത്തിടെ രഞ്ജിനി നടത്തിയ തുറന്നു പറച്ചിൽ ശ്രദ്ധ നേടിയിരുന്നു. തന്റെ വ്ളോഗിലൂടെയാണ് രഞ്ജിനി ഇക്കാര്യത്തെ കുറിച്ച് തുറന്നു സംസാരിച്ചത്.

Read More Entertainmet Stories Here

Ranjini Haridas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: