/indian-express-malayalam/media/media_files/3J7G6tfMY7wnI19vF9UH.jpg)
Photo: ദിയ കൃഷ്ണ | ഇൻസ്റ്റഗ്രാം
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ദിയ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ പലപ്പോഴും കാര്യങ്ങൾ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാൾ കൂടിയാണ്. തന്റെ പ്രണയങ്ങളെ കുറിച്ചും പ്രണയതകർച്ചകളെ കുറിച്ചുമെല്ലാം വളരെ സത്യസന്ധമായി തന്നെ ദിയ സംസാരിക്കാറുണ്ട്.
മുൻകാമുകനുമായുള്ള ബ്രേക്കപ്പിനെപ്പറ്റി ദിയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "2023ൽ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്ത്?" എന്ന ഫോളോവേഴ്സിന്റെ ചോദ്യത്തിന് ഉത്തരമേകുകയായിരുന്നു ദിയ.
"എന്റെ മുൻകാമുകനുമായി പിരിഞ്ഞത്. ഞാനത് പരസ്യമായി പറയും.കാരണം എന്നെ പരിചയമുള്ളവർ ഇപ്പോൾ എന്നെ കാണുമ്പോൾ നീ എത്ര ഹാപ്പി ആയിരിക്കുന്നു എന്നു പറയുന്നു. നീ ഇങ്ങനെയല്ലായിരുന്നല്ലോ എന്നു പറയുന്നു. അതിനു ഞാൻ പുള്ളിക്കാരനെ മാത്രം കുറ്റപ്പെടുത്തിന്നില്ല. ഞാൻ ചില കാര്യങ്ങൾ കണ്ടപ്പോൾ വീണ്ടും പുള്ളിക്കാരനെ പിടിച്ചുനിർത്താൻ പാടില്ലായിരുന്നു. പൊക്കോ എന്നു പറയണമായിരുന്നു. പക്ഷേ ഞാൻ എല്ലാം ശരിയാക്കാൻ ട്രൈ ചെയ്ത് പിടിച്ചു നിർത്തികൊണ്ടിരുന്നു. പണ്ടേ പൊക്കോ എന്നു പറഞ്ഞുവിടേണ്ടതായിരുന്നു. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. ഓന്തിന്റെ സ്വഭാവം കാണിക്കുന്നവരെ എനിക്കിപ്പോൾ കണ്ടാൽ അറിയാം," ദിയ പറയുന്നു.
വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിനു ദിയ പറഞ്ഞ മറുപടിയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. തനിക്ക് താൽപ്പര്യമുണ്ട്, പക്ഷേ വീട്ടുകാരും കൂടി സമ്മതിക്കേണ്ടേ എന്നാണ് ദിയ ചോദിക്കുന്നത്.
"വിവാഹകാര്യം ചോദിച്ചാല്‍, എന്റെ വീട്ടുകാരും കൂടെ സമ്മതിക്കണ്ടേ? കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹമുള്ളയാളാണ് ഞാന്‍. ചെറുപ്പം മുതൽ സിനിമയിലെ റൊമാന്‍സൊക്കെ കണ്ട് കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമൊക്കെ എനിക്ക് വലിയ ആഗ്രഹമാണ്. പക്ഷെ എന്റെ ചേച്ചി ഈ അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ചേച്ചിയേക്കാള്‍ രണ്ട് വയസ് ഇളയതാണ് ഞാന്‍. എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവര്‍ ടേക്ക് ചെയ്യേണ്ടി വരുമെന്നാണ് തോന്നുന്നത്," ദിയ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.