/indian-express-malayalam/media/media_files/uploads/2020/08/serial-onam-celebration.jpg)
Onam 2020: കോവിഡ് അനിശ്ചിതത്വങ്ങൾക്കിടയിലും ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. നിയന്ത്രണങ്ങൾക്കിടയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ് കേരളം.
സീരിയൽ ലൊക്കേഷനുകളിലും ഓണാഘോഷ പരിപാടികളും പ്രത്യേക എപ്പിസോഡുകളുടെ ചിത്രീകരണങ്ങളുമെല്ലാം തകൃതിയായി നടക്കുകയാണ്. ഫ്ളവേഴ്സ്, മഴവിൽ മനോരമ, ഏഷ്യാനെറ്റ് തുടങ്ങി മലയാളത്തിലെ മുൻനിര ചാനലുകളെല്ലാം തന്നെ ഓണത്തിന് താരങ്ങളെ വെച്ച് പ്രത്യേക പരിപാടികൾ ഒരുക്കുന്നുണ്ട്. മിക്ക ചാനലുകളും അതാത് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിലെ താരങ്ങളെ ഒന്നിച്ച് കൊണ്ടുവന്നാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സീരിയൽ താരങ്ങളുടെ സെറ്റിലെ ഓണാഘോഷ പരിപാടികളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
'മറിമായം', 'തട്ടീം മുട്ടീം' താരങ്ങൾ ഒന്നുചേർന്നാണ് മഴവിൽ മനോരമയുടെ ഇത്തവണത്തെ ഓണാഘോഷം.
View this post on InstagramIthavana onathinu njangalude koode ivarumundu......
A post shared by manju pillai (@pillai_manju) on
സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന 'കാർത്തിക ദീപ'മെന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നുള്ള ഓണചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.
മൗനരാഗം, കസ്തൂരിമാൻ, കുടുംബവിളക്ക്, വാനമ്പാടി, സീതാ കല്യാണം എന്നീ സീരിയലുകളിലെ താരങ്ങൾ ഒത്തുചേരുന്നതാണ് ഏഷ്യാനെറ്റിന്റെ ഓണാഘോഷം.
Read more: Onam 2020: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസക്തി: അറിയേണ്ടതെല്ലാം
View this post on InstagramA post shared by (@reshma__s__nair) on
View this post on Instagram#onamspecial #asianet #team #together
A post shared by Dhanya Mary Varghese (@dhanya.mary.varghese) on
View this post on InstagramHAPPY ONAM TO ALL MA DEAR FRIENDS #onamshoot #happymoment
A post shared by (@suchithra_chanthu) on
View this post on InstagramWith ma love chakkudu# onam shoot #asianet #positivevibes #happymoment
A post shared by (@suchithra_chanthu) on
മൂന്നുമാസത്തോളം നീണ്ട ലോക്ക്ഡൗണിനൊടുവിൽ സീരിയൽ ലൊക്കേഷനുകൾ സജീവമായി തുടങ്ങിയതിന്റെ സന്തോഷത്തിലാണ് താരങ്ങൾ. അതുകൊണ്ടു തന്നെ, നീണ്ടൊരിടവേളയ്ക്കു ശേഷം ഓണാഘോഷങ്ങൾക്കായി ഒത്തുചേരുന്നതിലുള്ള സന്തോഷവും ഇവർക്കുണ്ട്.
Read more: നിന്നെ വല്ലാതെ മിസ് ചെയ്യുന്നു മോളേ; ഓണാഘോഷങ്ങൾക്കിടയിലും മീനാക്ഷിയെ ഓർത്ത് മഞ്ജു പിള്ള
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.