Thatteem Mutteem Onam 2020: മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ‘തട്ടീം മുട്ടീം’ സീരിയലിലെ മായാവതി അമ്മയുടെ കുടുംബം. കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർത്ഥ് പ്രഭു എന്നിവർ. എട്ടുവർഷമായി ഒരു വീട്ടിലെ അംഗങ്ങളെ പോലെ പരസ്പരം സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുന്നവരാണ് ഈ അഭിനേതാക്കളും.
അടുത്തിടെയാണ്, ‘തട്ടീം മുട്ടീം’ പരമ്പരയിലെ മീനാക്ഷിയായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഭാഗ്യലക്ഷ്മി സീരിയൽ വിട്ടുപോയത്. യഥാർത്ഥ ജീവിതത്തിൽ നഴ്സായ ഭാഗ്യലക്ഷ്മി ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോവുന്നതിനോട് അനുബന്ധിച്ചാണ് സീരിയൽ അഭിനയത്തോട് വിട പറഞ്ഞ്.
സെറ്റിലെ ഓണാഘോഷങ്ങൾക്കിടയിലും ഭാഗ്യലക്ഷ്മിയെ മിസ് ചെയ്യുന്നു എന്ന് മഞ്ജുപിള്ള. മിസ് യൂ മീനൂട്ടി എന്നാണ് മഞ്ജു പിള്ള കുറിക്കുന്നത്. ‘തട്ടീം മുട്ടീം’ സീരിയലിൽ തന്റെ മകനായി അഭിനയിക്കുന്ന സിദ്ധാർത്ഥ് പ്രഭുവിനൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലും ചേച്ചിയും അനിയനുമാണ് ഭാഗ്യലക്ഷ്മിയും സിദ്ധാർത്ഥും.
ഇരുവരും തനിക്ക് മക്കളെ പോലെയാണെന്ന് നിരവധി തവണ മഞ്ജുപിള്ള അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
Read more:Onam 2020: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസക്തി: അറിയേണ്ടതെല്ലാം
View this post on Instagram
2011 നവംബർ 5 നാണ് ഈ സീരിയൽ ആരംഭിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഈ കുടുംബപരമ്പരയ്ക്ക് 2014, 2016 വർഷങ്ങളിൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു.
Read more: പിരിയുവതെങ്ങനെ ചക്കരേ, നീയുമെന്റെ മകളല്ലേ; മീനാക്ഷിയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു പിള്ള
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook