/indian-express-malayalam/media/media_files/2025/09/21/odum-kuthira-chaadum-kuthira-ott-release-2025-09-21-14-20-56.jpg)
Odum Kuthira Chaadum Kuthira OTT Release
Odum Kuthira Chaadum Kuthira OTT Release Date & Platform: ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണ് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ 'ഓടും കുതിര ചാടും കുതിര.' 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിനു ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണിത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.
ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്.
Also Read: സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അവാർഡ്: മോഹൻലാൽ
ഒരു ഉത്സവ സീസണിന് ഇണങ്ങിയ രീതിയിൽ വളരെ കളർഫുളായി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ജിന്റോ ജോർജ് ആണ്. സംഗീതം ജെസ്റ്റിൻ വർഗ്ഗീസും എഡിറ്റിംഗ് അഭിനവ് സുന്ദർ നായികും നിർവ്വഹിച്ചിരിക്കുന്നു.
Also Read:നടന വിസ്മയത്തിന് ആദരം; മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്
ഓടും കുതിര ചാടും കുതിര ഒടിടി : Odum Kuthira Chaadum Kuthira OTT
നെറ്റ്ഫ്ലിക്സിലൂടെയാണ് ഓടും കുതിര ചാടും കുതിര ഒടിടിയിലെത്തുന്നത്. സെപ്റ്റംബർ 26 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Also Read:ഈ കിരീടത്തിന് അർഹൻ; മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.