scorecardresearch

കിടിലം തന്നേക്കാവേ, ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ; അഭ്യർത്ഥനയുമായി റിമിയും മുകേഷും നവ്യയും

ഒന്നു ശ്രദ്ധ പാളിയിൽ അപകടം സംഭവിച്ചേക്കാവുന്ന സാഹസികമായ പ്രകടനങ്ങൾ കണ്ട് ടെൻഷനടിച്ച് ഇരിപ്പാണ് മുകേഷും നവ്യയും റിമിയും

ഒന്നു ശ്രദ്ധ പാളിയിൽ അപകടം സംഭവിച്ചേക്കാവുന്ന സാഹസികമായ പ്രകടനങ്ങൾ കണ്ട് ടെൻഷനടിച്ച് ഇരിപ്പാണ് മുകേഷും നവ്യയും റിമിയും

author-image
Television Desk
New Update
Kidilam New Promo| Mukesh| Navya Nair| Rimi Tomy| Acrobatic stunt dance performance

ശ്വാസമടക്കിപ്പിടിച്ച് മത്സരാർത്ഥികളുടെ പ്രകടനം കാണുകയാണ് നവ്യയും മുകേഷും റിമിയും

ഞെട്ടിക്കുന്ന അഭ്യാസ പ്രകടനങ്ങൾ കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ് കിടിലം ഷോ. അത്ഭുത പ്രതിഭകൾ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ഈ പരിപാടിയുടെ വിധികർത്താക്കളായി എത്തുന്നത് മുകേഷ്, നവ്യ നായർ, റിമി ടോമി എന്നിവരാണ്. റിമി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത പരിപാടിയുടെ ഏറ്റവും പുതിയ പ്രമോ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കിടിലത്തിന്റെ 50-ാമത് എപ്പിസോഡിൽ നിന്നുള്ള രംഗങ്ങളാണ് പ്രമോ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisment

വിധികര്‍ത്താക്കളെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു പറ്റം കലാകാരന്മാരെയാണ് വീഡിയോയിൽ കാണാനാവുക. അക്രോബാറ്റിക് സ്റ്റണ്ട് ഡാൻസ് പെർഫോമൻസ് ആണ് മത്സരാർത്ഥികൾ കാഴ്ച വച്ചത്. ഒന്നു ശ്രദ്ധ പാളിയിൽ അപകടം സംഭവിച്ചേക്കാവുന്ന സാഹസികമായ പ്രകടനങ്ങളാണ് എല്ലാം. ടെൻഷനോടെയും ഭീതിയോടെയുമാണ് വിധികർത്താക്കളും പ്രകടനങ്ങൾ കാണുന്നത്. 'കിടിലം തന്നേക്കാവേ, ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ' എന്നാണ് മത്സരാർത്ഥികളോട് വിധി കർത്താക്കൾ അപേക്ഷിക്കുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ മഴവില്‍ മനോരമയില്‍ രാത്രി 8 മണിക്കാണ് 'കിടിലം' സംപ്രേഷണം ചെയ്യുന്നത്. പ്രായ, ദേശ ഭേദമന്യെ എല്ലാ മേഖലയിൽ നിന്നുള്ള പ്രതിഭകളും ഈ വേദിയിൽ എത്താറുണ്ട്.

Advertisment
Mukesh Rimi Tomy Navya Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: