scorecardresearch
Latest News

ആന്തരികാവയവങ്ങൾ കഴുകാനിട്ടതിന്റെ പുകിൽ തീരുന്നില്ല; ട്രോൾ കണ്ട് പൊട്ടിച്ചിരിച്ച് നവ്യയും മുകേഷും

“പണ്ടുള്ള സന്ന്യാസിമാർ അവരുടെ ഇന്റേണൽ ഓർഗൻസ് പുറത്തെുത്ത് ക്ലീൻ ചെയ്യുമെന്ന് ഞാൻ കേട്ടിട്ടുണ്ട്”, നവ്യയെ ട്രോളി സോഷ്യൽ മീഡിയ

Navya Nair, Troll video,Viral Video
നവ്യ നായർ

ഒരിടവേളയ്ക്കു ശേഷം മലയാള സിനിമാലോകത്തേയ്ക്ക് മടങ്ങി വന്ന നടി നവ്യ നായർ ടെലിവിഷൻ മേഖലയിലും സജീവമാണ്. മഴവിൽ മനോരമയിൽ സംപ്രേഷമം ചെയ്യുന്ന ‘കിടിലം’ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താക്കളിലൊരാളാണ് നവ്യ. മുകേഷ്, റിമി ടോമി എന്നിവരാണ് ജൂറിയിലെ മറ്റു താരങ്ങൾ.

നവ്യ ഷോയ്ക്കിടയിൽ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരുപാട് ട്രോളുകളും അതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. “പണ്ടുള്ള സന്ന്യാസിമാർ അവരുടെ ഇന്റേണൽ ഓർഗൻസ് പുറത്തെുത്ത് ക്ലീൻ ചെയ്യുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. “എന്നാണ് നവ്യ പറഞ്ഞത്. ഇതിനു മുകേഷ് പറഞ്ഞ മറുപടിയും ശ്രദ്ധ നേടിയിരുന്നു. “അതെ ശരിയാണ്, ഞാൻ പണ്ട് സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ ജംഗ്ഷനിലിരുന്ന് കുറച്ച് സന്ന്യാസിമാർ ഇതു ക്ലീൻ ചെയ്യുന്നത് കണ്ടിട്ടുണ്ട്” മുകേഷിന്റെ വാക്കുകളിങ്ങനെ. ട്രോളുകൾക്കൊപ്പം തന്നെ വിമർശനങ്ങളും നവ്യ നേരിട്ടു.

എന്നാൽ ട്രോളുകളോടെല്ലാം നവ്യ വളരെ മൃദുവായാണ് സമീപിക്കുന്നതെന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. താൻ പറഞ്ഞ കാര്യങ്ങൾ ട്രോൾ രൂപത്തിൽ അവതരിപ്പിച്ച സോഷ്യൽ മീഡിയ താരങ്ങളുടെ റീൽ ആസ്വദിക്കുകയാണ് നവ്യ. ഇതു കണ്ട് പൊട്ടിച്ചിരിക്കുന്ന താരത്തിനെ വീഡിയോയിൽ കാണാം.

നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായർ. മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.അനീഷ് ഉപാസന സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജാനകി ജാനേ’ ആണ് നവ്യയുടെ പുതിയ ചിത്രം. പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ.’മാതംഗി’ എന്ന നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Navya nair reacts on troll video viral post