scorecardresearch

ഹൈബ്രിഡ് കഞ്ചാവ് കേസ്; ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ്

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്

author-image
Television Desk
New Update
Jinto, Big Boss

ചിത്രം: ഇൻസ്റ്റഗ്രാം

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് നോട്ടീസ് നൽകി എക്സൈസ്. ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.  ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ സുല്‍ത്താനയുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന വിവരത്തെ തുടർന്നാണ് ജിന്റോയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

Advertisment

ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വിജയിയായി ശ്രദ്ധ നേടിയ വ്യക്തിയാണ് ജിന്റോ. ചൊവ്വാഴ്ച ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൊച്ചിയിലെ മോഡലായ യുവതിക്കും എക്സൈസ് നോട്ടീസ് നൽകിയിരുന്നു.

അതേസമയം, ശ്രീനാഥ് ഭാസിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ തസ്ലിമയുടെ ഫോണില്‍ നിന്ന് പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഷൈൻ ടോം ചാക്കോയെയും മറ്റു നടൻമാരെയും അറിയാമെന്നും തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം ഏറണാകുളത്ത് എത്തിയ ഇവർ 6 കിലോ ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നതായാണ് വിവരം.

Read More

Excise Department Case Drugs Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: