scorecardresearch

Chakkappazham: ആശയെ ജോലിയ്ക്ക് വിടാതിരിക്കാൻ​ ഉത്തമന്റെ വീരകൃത്യങ്ങൾ; വീഡിയോ

Chakkappazham Serial: കുറഞ്ഞ സമയം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ് 'ചക്കപ്പഴം'

Chakkappazham Serial: കുറഞ്ഞ സമയം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ് 'ചക്കപ്പഴം'

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Chakkappazham, Chakkappazham latest episode, Chakkappazham today episode, Chakkappazham last episode, Chakkappazham episode 1, Chakkappazham cast, Chakka pazham cast, Chakkappazham actress name, Chakkappazham serial, Chakkappazham actress pallavi, Chakkappazham director, Chakkappazham cast lakshmi, Chakkappazham cast lalitha, Chakkappazham episodes, Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം

Chakkappazham Serial: ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പുതിയ ഹാസ്യ പരമ്പര കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ്. അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് പരമ്പര പറയുന്നത്.

Advertisment

Chakkappazham Serial Cast: സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ് പി ശ്രീകുമാർ ആണ് പരമ്പരയിലെ നായകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമനെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളായ അശ്വതി ശ്രീകാന്ത് ആണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

Read more: പച്ചമല പൂവ് നീ ഉച്ചിമല തേന്; വൈറലായി ശ്രീകുമാറിന്റെ പാട്ട്

പരമ്പരയിൽ ഉത്തമന്റെ അച്ഛനായ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അമൽ രാജ്ദേവാണ് അവതരിപ്പിക്കുന്നത്. അമ്മ ലളിതയുടെ വേഷത്തിൽ എത്തുന്നത് സബീറ്റ ജോർജ് ആണ്. ഉത്തമന്റെ സഹോദരി പിങ്കി (പൈങ്കിളി), സഹോദരൻ സുമേഷ് (തുരുമ്പ് സുമേഷ്) എന്നിവരെ യഥാക്രമം ശ്രുതി രജനികാന്തും മുഹമ്മദ് റാഫിയും അവതരിപ്പിക്കുന്നു. സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവും ടിക്ടോക് താരവുമായ അർജുൻ സോമശേഖറാണ് പൈങ്കിളിയുടെ ഭർത്താവ് ശിവനായി എത്തുന്നത്. രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് ഒരോ ആഴ്ചയും ചക്കപ്പഴത്തിന്റെ കഥ വികസിക്കുന്നത്.

Chakkappazham Latest Episode: ചക്കപ്പഴത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്. പൈങ്കിളി ജോലിയ്ക്ക് പോയതിനു പിന്നാലെ ആശയിലും ജോലിയ്ക്ക് പോവാനുള്ള ആഗ്രഹം വളരുകയാണ്. ഇക്കാര്യം വീട്ടിൽ അവതരിപ്പിച്ചെങ്കിലും വീട്ടിലെ അംഗങ്ങളുടെ സഹായത്തോടെ ആ ആഗ്രഹത്തിനു തടയിടാനുള്ള ഉത്തമന്റെ ശ്രമങ്ങളാണ് പുതിയ എപ്പിസോഡിന്റെ ഹൈലൈറ്റ്.

Chakkappazham Flowers TV Latest Episode

Advertisment

ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ. രാത്രി 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Read more: Chakkappazham: ലോകത്ത് ഒരു അമ്മായിയമ്മയ്ക്കും ഇത്രേം സൗന്ദര്യം കൊടുക്കല്ലേ ദൈവമേ; ശ്രദ്ധ നേടി അശ്വതിയുടെ പോസ്റ്റ്

'ചക്കപ്പഴം' വിശേഷങ്ങൾ ഇടയ്ക്കിടെ അശ്വതിയും തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സീരിയലിൽ തന്റെ അമ്മായിയമ്മയായി അഭിനയിക്കുന്ന സബീറ്റയ്ക്ക് ഒപ്പമുള്ള ചിത്രവും അശ്വതി പങ്കുവച്ചിരുന്നു.

Chakkappazham Sitcom Flowers Tv Serial

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: