Chakkappazham Serial Latest Episode: മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പര ‘മറിമായ’ത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അഭിനേതാവാണ് എസ് പി ശ്രീകുമാർ. ‘മറിമായ’ത്തിൽ ശ്രീകുമാർ അവതരിപ്പിച്ച ലോലിതൻ എന്ന കഥാപാത്രത്തെ ആർക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. ഇപ്പോൾ, ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന സീരിയലിൽ ഉത്തമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വരികയാണ് ശ്രീകുമാർ.
‘ചക്കപ്പഴ’ത്തിന്റെ പുതിയ എപ്പിസോഡുകളിലൊന്നിൽ നിന്നുള്ള ശ്രീകുമാറിന്റെ പാട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘കിഴക്കു വാസൽ’ എന്ന ചിത്രത്തിലെ ‘പച്ചമലർ പൂവ് നീ ഉച്ചിമലർ തേന്’ എന്ന തമിഴ് ഗാനം അതിമനോഹരമായാണ് ശ്രീകുമാർ ആലപിച്ചിരിക്കുന്നത്.
‘ചക്കപ്പഴ’ത്തിൽ ശ്രീകുമാറിനനൊപ്പം സ്ക്രീനിലെത്തുന്നത് ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ശ്രീകാന്താണ്. എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് അശ്വതി. ‘ചക്കപ്പഴ’ത്തിൽ ശ്രീകുമാർ അവതരിപ്പിക്കുന്ന ഉത്തമൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് അശ്വതിയ്ക്ക്.
Chakkappazham Serial Latest Episode
മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമൻ എന്ന കഥാപാത്രം. സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവും ടിക്ടോക് താരവുമായ അർജുനും സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ. രാത്രി 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.
Read more: ലോലിതന്റെ പാട്ടിന് മണ്ഡോദരിയുടെ നൃത്തം; വീഡിയോ പങ്കുവച്ച് സ്നേഹ ശ്രീകുമാർ