Chakkappazham Serial: മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. അടുത്തിടെ അഭിനയത്തിലും അശ്വതി അരങ്ങേറ്റം കുറിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പുതിയ ഹാസ്യ പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
‘ചക്കപ്പഴ’ത്തിൽ ആശയെന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയാണിത്. ലൊക്കേഷനിലെ രസകരമായ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അശ്വതി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
പരമ്പരയിൽ അശ്വതി അവതരിപ്പിക്കുന്ന ആശയെന്ന കഥാപാത്രത്തിന്റെ അമ്മായിയമ്മയായി എത്തുന്നത് സബിറ്റ ജോർജ് ആണ്. സബിറ്റയ്ക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് അശ്വതി ഇപ്പോൾ പങ്കുവയ്ക്കുന്നത്. “ലോകത്ത് ഒരു അമ്മായിയമ്മയ്ക്കും ഇത്രേം സൗന്ദര്യം കൊടുക്കല്ലേ ദൈവമേ,” എന്നാണ് ചിത്രം പങ്കുവച്ച് അശ്വതി കുറിക്കുന്നത്.
Read more: Chakkappazham: ആശയെ ജോലിയ്ക്ക് വിടാതിരിക്കാൻ ഉത്തമന്റെ വീരകൃത്യങ്ങൾ; വീഡിയോ
View this post on Instagram
കഴിഞ്ഞ എപ്പിസോഡുകളിലൊന്നിന്റെ രസകരമായ ഷൂട്ടിംഗ് വിശേഷവും അടുത്തിടെ അശ്വതി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. “ആനയെ എങ്ങനെ ഫ്രിഡ്‌ജിലാക്കാം ചോദ്യത്തിന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു ആശയെ എങ്ങനെ അലമാരയിലാക്കാം,” എന്ന രസകരമായ അടിക്കുറിപ്പിനൊപ്പമാണ് അശ്വതി വീഡിയോ പങ്കുവച്ചത്.
Read: പച്ചമലർ പൂവ് നീ ഉച്ചിമലർ തേന്; വൈറലായി ശ്രീകുമാറിന്റെ പാട്ട്
കഴിഞ്ഞ എപ്പിസോഡിൽ ഒന്നിൽ മാജിക് കാണിക്കാനായി അലമാരയ്ക്ക് അകത്ത് കയറി അശ്വതിയുടെ കഥാപാത്രം അലമാരയ്ക്ക് അകത്തു പെട്ടുപോവുന്ന സീൻ ഉണ്ടായിരുന്നു. അതിനു പിന്നിലെ ഷൂട്ടിംഗ് കാഴ്ചകളാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
കുടുംബത്തിലെ മരുമകളും നായികയുമാണ് അശ്വതിയുടെ കഥാപാത്രമായ ആശ. ആശയുടെ ഭർത്താവ് ഉത്തമനായി എത്തുന്നത് എസ് പി ശ്രീകുമാർ ആണ്. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമൻ എന്ന കഥാപാത്രം. സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവും ടിക്ടോക് താരവുമായ അർജുനും സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ. രാത്രി 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.