/indian-express-malayalam/media/media_files/2025/08/03/bigg-boss-malayalam-season-7-everything-you-need-to-know-about-contestant-appani-sarath-2025-08-03-16-07-55.jpg)
Bigg Boss Malayalam Season 7: Everything you need to know about contestant Appani Sarath
Bigg Boss malayalam Season 7: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ ഏഴിന് തിരശ്ശീല ഉയരുകയാണ്. നടൻ അപ്പാനി ശരത്താണ് മത്സരാർത്ഥികളിൽ ഒരാളായി ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ട്. അപ്പാനി ശരത്തിനെ കുറിച്ച് കൂടുതലറിയാം.
Also Read: Bigg Boss Malayalam 7 Live Updates: ആരംഭിക്കലാമാ; ബിഗ് ബോസ് തിരശ്ശീലയുയരാൻ മണിക്കൂറുകൾ മാത്രം
Bigg Boss Malayalam Season 7: Who Is Appani Sarath?
അങ്കമാലി ഡയറീസില്‍ വില്ലനായെത്തി മലയാള സിനിമാ ലോകത്ത് സുപരിചിതമായ മുഖമായി മാറിയ നടനാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിൽ അപ്പാനി രവി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് പേരിനൊപ്പം അപ്പാനി എന്ന് കൂട്ടിചേർക്കപ്പെടുന്നത്. അപ്പാനി എന്ന പേര് മാറ്റാൻ ഉദ്ദേശമില്ലെന്നും ശരത് വ്യക്തമാക്കിയിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/03/bigg-boss-malayalam-season-7-everything-you-need-to-know-about-contestant-appani-sarath-1-2025-08-03-16-11-44.jpg)
കേരളം ഏറെ ആഘോഷിച്ച ജിമിക്കി കമ്മൽ പാട്ടിൽ അഭിനയിച്ചതാണ് അപ്പാനി ശരത്തിന്റെ കരിയറിലെ എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്ന്. അങ്കമാലി ഡയറീസിന് ശേഷം ലാല്‍ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിലാണ് അപ്പാനി ശരത് അഭിനയിച്ചത്. ഫ്രാന്‍ക്ലിന്‍ എന്ന കഥാപാത്രമായിരുന്നു ഇതിൽ.
ജിജോ ആന്റണി സംവിധാനത്തിൽ വന്ന പോക്കിരി സൈമണ്‍, സന്തോഷ് നായരുടെ സച്ചിന്‍ എന്നീ സിനിമകളിലും അപ്പാനി ശരത് അഭിനയിച്ചു. ഇതിനിടയിൽ തമിഴ് സിനിമയിൽ നിന്നും അപ്പാനി ശരത്തിന് വിളിയെത്തി. വിശാലിന്റെ സണ്ടകോഴി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിച്ചാണ് അപ്പാനി ശരത് തമിഴ് ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്.
Also Read: Bigg Boss: വാഴയുടെ കൂമ്പ് ഞാനൊടിക്കും: ലാലേട്ടൻ രണ്ടും കൽപ്പിച്ചാണ്, വീഡിയോ
ഓട്ടോ ശങ്കർ എന്ന വെബ് സീരീസ്, അലങ്ങ്, ചെക്ക ചിവന്ത വാനം തുടങ്ങിയ തമിഴ് സിനിമകളിലെ അപ്പാനി ശരത്തിന്‍റെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ ഉൾപ്പെടെ മറികടന്നാണ് ശരത് സിനിമാ രംഗത്ത് തന്റേതായ ഇടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നത്. കോവിഡ് കാലത്ത് ജോലിയില്ലാതെ വന്നപ്പോള്‍ കടുത്ത പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ശരത് ഒരിക്കൽ പറഞ്ഞിരുന്നു.
നാടക രംഗത്തും ശരത് സജീവമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിലെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തെരുവ് നാടകങ്ങളിലെയും ശരത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അവതരിപ്പിച്ച 'സൈക്ലിസ്റ്റ്' എന്ന നാടകം വലിയ ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ പല വേദികളിലും ഈ നാടകം അവതരിപ്പിക്കപ്പെട്ടു.
ബിരുദാനന്തര ബിരുദം ചെയ്യുന്ന സമയം കോളജിൽ നടന്ന ഒരു ഫിലിം ഓഡിഷനിൽ ശരത് പങ്കെടുത്തു. ഇതിൽ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അങ്കമാലി ഡയറീസിൽ അഭിനയിച്ചതും ശരത്തിനു മുന്നിൽ സിനിമയിലേക്കുള്ള വഴി തുറന്നതും.
Also Read: Bigg Boss: ബാക്ക് പൊട്ടിയ വൺ പ്ലസും പൊട്ടി തുടങ്ങിയ ജീവിതവുമായി മുംബൈയിലെത്തിയവൻ, തിരിച്ചിറങ്ങിയത് ജേതാവായി: കുറിപ്പുമായി അഖിൽ മാരാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us