/indian-express-malayalam/media/media_files/2025/08/14/bigg-boss-season-7-malayalam-aneesh-against-anumol-and-appani-sarath-2025-08-14-12-14-15.jpg)
Bigg Boss Season 7 Malayalam, Aneesh against Anumol and Appani Sarath : (Screengrab)
Bigg Boss malayalam Season 7: മിഡ് വീക്ക് എവിക്ഷൻ ടാസ്ക് എന്നത് സസ്പെഷൻ ടാസ്ക് ആയി ബിഗ് ബോസ് മാറ്റിയത് ആറ് മത്സരാർഥികൾക്കും ആശ്വാസമായിരുന്നു. ടാസ്കിൽ തങ്ങൾക്ക് വേണ്ടി കളിക്കാൻ രണ്ട് പേരെ തിരഞ്ഞെടുക്കാൻ ഈ ആറ് പേരോടും പറഞ്ഞപ്പോൾ അനീഷ് സെലക്ട് ചെയ്ത രണ്ട് പേരുകൾ ചർച്ചയായി മാറി. എപ്പോഴും താനുമായി കൊമ്പുകോർത്തിരുന്ന അപ്പാനി ശരത്തിനേയും അനുമോളെയും തിരഞ്ഞെടുത്തായിരുന്നു അനീഷിന്റെ തന്ത്രം. എന്നാൽ രണ്ടാമത്തെ ടാസ്ക് കഴിഞ്ഞതോടെ സഹായികളെ മാറ്റണം എങ്കിൽ അങ്ങനെ ചെയ്യാം എന്ന് ബിഗ് ബോസ് പറഞ്ഞതോടെ അനീഷ് അത് സുവർണാവസരമാക്കി മാറ്റി. അനീഷിന്റെ ഈ നിലപാടിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
ഞാൻ എന്റെ ടീമിന്റെ പ്രകടനത്തിൽ 100 ശതമാനം തൃപ്തനാണ് എന്നാണ് ആദ്യം അനീഷ് പറഞ്ഞിരുന്നത്. എന്നാൽ പിന്നാലെ അപ്പാനി ശരത്തിനും അനുമോൾക്കും ടാസ്കുകളിൽ തിളങ്ങാനാവില്ല എന്ന് വരുത്തി തീർക്കാനും ഇവർ വിശ്വസിക്കാൻ കൊള്ളില്ലാത്ത ആൾക്കാരാണ് എന്ന് പ്രതിച്ഛായ സൃഷ്ടിക്കാനുമാണ് അനീഷ് ശ്രമിച്ചത്. ആദ്യ ടാസ്കിൽ ഏറ്റവും കുറവ് പോയിന്റ് ലഭിച്ചത് അനീഷിനാണ്. എന്നാൽ അനീഷ് ഇതിന്റെ പേരിൽ അപ്പാനി ശരത്തിനേയോ അനുമോളെയോ ആ ദിവസങ്ങളിൽ കുറ്റപ്പെടുത്തിയില്ല. ടീം എന്ന നിലയിൽ അനീഷ് ഇവർക്ക് ഒപ്പം നിന്നിരുന്നു.
Also Read: നിങ്ങൾ അനീഷിന്റെ കളിപ്പാവകളാവുന്നു! ലാലേട്ടൻ പറയാതെ പറഞ്ഞത് അതല്ലേ? ചർച്ചയായി കുറിപ്പ്- Bigg Boss Malayalam Season 7
ഫ്രിഡ്ജിൽ സാധനങ്ങൾ നിറയ്ക്കാനുള്ള ടാസ്ക് കഴിഞ്ഞതിന് പിന്നാലെയാണ് സഹായികളുടെ പ്രകടനത്തിൽ തൃപ്തിയില്ലെങ്കിൽ തുറന്ന് പറയാം എന്നും പകരം മറ്റ് രണ്ട് പേരെ തിരഞ്ഞെടുക്കാം എന്നും ബിഗ് ബോസ് അറിയിച്ചത്. ഇതോടെ ശാരിക ആദ്യം പ്രതികരിച്ചെത്തി. ബിന്നി സെബാസ്റ്റ്യന്റെ പ്രകടനത്തിൽ തൃപ്തയല്ല എന്ന് ശാരിക പറഞ്ഞു. പ്ലാൻ അനുസരിച്ച് അല്ല ബിന്നി കളിച്ചത് എന്ന് ശാരിക പറഞ്ഞതോടെ ബിന്നിയും ശക്തമായി പ്രതികരിച്ചു. പ്ലാൻ നിങ്ങളുടെ മനസിൽ വെച്ചാൽ പോര കമ്യൂണിക്കേറ്റ് ചെയ്യണം എന്ന് ബിന്നി ശാരികയ്ക്കെതിരെ തിരിച്ചടിച്ച് പറഞ്ഞു.
Also Read: അക്ബറിന്റെ നോട്ടം ശരിയല്ലെന്ന് പറയാൻ എന്താ കാരണം? അനുമോൾക്കും കിട്ടി ഏഴിന്റെ പണി- Bigg Boss Malayalam Season 7
ഇങ്ങനെയൊരു സീൻ അനീഷ് നേരത്തെ തന്നെ മനസിൽ കണ്ടു
ഇതിന് പിന്നാലെയായിരുന്നു അനീഷിന്റെ വരവ്. "അപ്പാനി ശരത്തിന്റേയും അനുമോളുടേയും പ്രകടനത്തിൽ ഞാൻ ഒട്ടും തൃപ്തനല്ല. സമ്മർദത്തിൽ നിൽക്കുമ്പോൾ ശരത്ത് എന്ത് ചെയ്യണം എന്നറിയാതെ ബ്ലാങ്ക് ആയി പോവുകയാണ്. അനുമോൾ മനപൂർവം എന്നെ തോൽപ്പിക്കണം എന്ന ധാരണ വെച്ചിട്ടാണോ കളിച്ചത് എന്ന് സംശയമുണ്ട്," ഇങ്ങനെയായിരുന്നു അപ്പാനി ശരത്തിനും അനുമോൾക്കും എതിരായി അനീഷ് പറഞ്ഞത്. പ്രേക്ഷകർക്കിടയിലും ഇങ്ങനെയൊരു പ്രതീതി സൃഷ്ടിക്കുക എന്നത് അനീഷിന്റെ സ്ട്രാറ്റജിയുടെ ഭാഗമായിരുന്നിരിക്കാം.
കാലും കയ്യുമെല്ലാം പൊട്ടിയിട്ടും അതൊന്നും വകവയ്ക്കാതെ തങ്ങളുടെ 100 ശതമാനവും നൽകിയാണ് അനീഷിന് വേണ്ടി കളിച്ചത് എന്ന് അനുമോൾ പറഞ്ഞു. ഒരു നന്ദിയും ഇല്ലാത്ത മനുഷ്യനാണ് അനീഷ് എന്ന് പറഞ്ഞും അനുമോൾ ആഞ്ഞടിച്ചു. ടാസ്കിൽ നന്നായി പെർഫോം ചെയ്ത് എങ്ങനേയും അനീഷിനെ ജയിപ്പിക്കണം എന്നാണ് താനും അനുമോളും തീരുമാനിച്ചിരുന്നത് എന്ന് അപ്പാനി ശരത്തും പറഞ്ഞു.
ഹൗസിലെ തന്റെ ഏറ്റവും വലിയ ശത്രുക്കളായ അപ്പാനി ശരത്തിനേയും അനുമോളേയും അനീഷ് തിരഞ്ഞെടുത്തത് തന്നെ ഇതുപോലൊരു സീൻ സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ച് തന്നെയാണ് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. അനീഷിന്റെ മൈൻഡ് ഗെയിം ആണ് ഇത് എന്നാണ് സമൂഹമാധ്യമങ്ങളിലെ അനീഷ് ഫാൻസിന്റെ വാദം.
Read More: അക്ബർ നോക്കുമ്പോൾ എനിക്ക് പേടി ആകുന്നു; അക്ബറിനെ ടാർഗറ്റ് ചെയ്ത് അനുമോൾ? - Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.