scorecardresearch

Bigg Boss Malayalam Season 6: ബിഗ് ബോസിൽ നിന്ന് മൂന്നാമതൊരാൾ കൂടി പുറത്തായി

ബിഗ് ബോസ് ആറാം സീസണില്‍ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായി. ബിഗ് ബോസ് ഹൌസിലെ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു അവതാരകനായ മോഹൻലാൽ തീരുമാനം പ്രഖ്യാപിച്ചത്.

ബിഗ് ബോസ് ആറാം സീസണില്‍ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായി. ബിഗ് ബോസ് ഹൌസിലെ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു അവതാരകനായ മോഹൻലാൽ തീരുമാനം പ്രഖ്യാപിച്ചത്.

author-image
Television Desk
New Update
Bigg Boss Malayalam Season 6 suresh menon

രതീഷ് കുമാറായിരുന്നു ബിഗ് ബോസില്‍ ആദ്യം പുറത്തായത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

Bigg Boss malayalam Season 6: ബിഗ് ബോസ് ആറാം സീസണില്‍ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായി. ബിഗ് ബോസ് ഹൌസിലെ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു മോഹൻലാൽ തീരുമാനം പ്രഖ്യാപിച്ചത്. കൊമേഡിയനും നടനുമായ സുരേഷ് മേനോൻ ആണ് പുറത്തായത്. ബിഗ് ബോസ് ഷോയില്‍ വേണ്ടത്ര തിളങ്ങാൻ സുരേഷ് മേനോന് ആയില്ലെന്നാണ് പൊതുവിലുള്ള പ്രേക്ഷകരുടെ അഭിപ്രായം. 

Advertisment

മോഹൻലാല്‍ നായകനായ ഭ്രമരത്തില്‍ നിര്‍ണായക കഥാപാത്രമായി എത്തി മലയാളി പ്രേക്ഷകര്‍ക്കും പരിചയമുള്ള താരമായിരുന്നു സുരേഷ് മേനോൻ. രതീഷ് കുമാറായിരുന്നു ബിഗ് ബോസില്‍ ആദ്യം പുറത്തായത്. തുടക്കത്തിലേ നിറഞ്ഞു നിന്നെങ്കിലും രതീഷ് കുമാറിന് ആദ്യ എവിക്ഷനില്‍ ഉള്‍പ്പെടേണ്ടി വന്നു. കോമണര്‍ മത്സരാർത്ഥിയായി ബിഗ് ബോസിലെത്തിയ നിഷാനയും പുറത്തായി. ശനിയാഴ്ചയായിരുന്നു നിഷാന പുറത്തായത്.

ഇന്ന് എവിക്ഷൻ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് ആരാണ് ഇന്ന് പുറത്താകുക എന്ന് മറ്റുള്ളവരോട് സ്വന്തം അഭിപ്രായം വ്യക്തമാക്കാൻ മോഹൻലാല്‍ ആവശ്യപ്പെട്ടിരുന്നു. വീട്ടില്‍ നില്‍ക്കണമെന്ന് ആഗ്രഹവമുള്ളവര്‍ക്ക് ഷോയിലെ മറ്റ് മത്സരാര്‍ഥികള്‍ പച്ച കൊടിയും പുറത്തുപോകണം എന്ന് വിചാരിക്കുന്നവര്‍ക്ക് ചുവന്ന കൊടിയും കൊടുക്കാം എന്ന് മോഹൻലാല്‍ പറഞ്ഞു. 

അൻസിബ ഋഷിക്ക് പച്ചക്കൊടി നല്‍കിയപ്പോള്‍ ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ ശ്രീതു കൃഷ്‍ണ റെസ്‍മിനും പച്ചക്കൊടി കൊടുത്തപ്പോള്‍ ശരണ്യ ആനന്ദ് സിജോയ്ക്കും നല്‍കി. ഒടുവില്‍ കൂടുതല്‍ ചുവപ്പ് കൊടി ഷോയില്‍ ഇന്ന് കിട്ടിയതാകട്ടെ സുരേഷ് മേനോനും. പ്രേക്ഷകരുടെ വിധിയും മറ്റൊന്നായിരുന്നില്ല.

Advertisment

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: