/indian-express-malayalam/media/media_files/SVHIilSgs9cUbSUZGLSx.jpg)
Bigg Boss Malayalam 6 Contestant Nishana
Big Boss malayalam 6: ബിഗ് ബോസ് മലയാളം സീസൺ 6 രണ്ടാം ആഴ്ചയിൽ നോറ, നിഷാന, ഋഷി, സുരേഷ്, സിജോ, രസ്മിന്‍, ജിന്‍റോ എന്നിവരാണ് എവിക്ഷനായി നോമിനേറ്റ് ചെയ്യപ്പെട്ട മത്സരാർത്ഥികൾ. എന്നാൽ ശനിയാഴ്ച മോഹൻലാൽ എത്തിയ എപ്പിസോഡിൽ അപ്രതീക്ഷിതമായി കോമണർ മത്സരാർത്ഥികളിൽ ഒരാളായ നിഷാനയാണ് പുറത്തു പോയത്.
ഇത്തവണ പവർ ടീമിലേക്ക് എത്തിയ മത്സരാർത്ഥിയായിരുന്നു നിഷാന. എന്നാൽ ആ അവസരം ഉപയോഗിക്കാൻ സാധിക്കാതെയാണ് നിഷാന മടങ്ങുന്നത്. ആറാം സീസണിലെ 19 പേരിൽ നിന്ന് തൃശൂർ സ്വദേശിയായ രതിഷ് കുമാറായിരുന്നു ആദ്യം പുറത്ത് പോയത്.
കോതമംഗലം സ്വദേശിനിയായ നിഷാന വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ്. യാത്രാപ്രേമിയായ ഒരു ഫ്രീക്കത്തി വീട്ടമ്മ എന്ന് പിരചയപ്പെടുത്തിയാണ് നിഷാന ബിഗ് ബോസിലേക്ക് എത്തിയത്. സൈക്കിളിൽ സൗത്ത് ഏഷ്യൻ കൺട്രികളിലേക്ക് യാത്ര ചെയ്യുക, അധികം അറിയപ്പെടാത്ത ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത് തദ്ദേശിയരുടെ കൂടെ താമസിച്ച് വീഡിയോകൾ തയ്യാറാക്കുക എന്നിങ്ങനെ നിരവധി സാഹസിക കാര്യങ്ങൾ നടത്തിയിട്ടുള്ള ആളാണ് നിഷാന.
കോവിഡിനു മുൻപു വരെ നിഷാന ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെ കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു . കോവിഡ് ലോക്ക്ഡൗണോടെ ആ ബിസിനസ്സ് തകരാറിലായി. മുൻപു തന്നെ യാത്രകളോട് ഇഷ്ടമുണ്ടെങ്കിലും, അതോടെയാണ് തുടർച്ചയായ യാത്രകളിലേക്ക് നിഷാന തിരിയുന്നത്.
യാത്രകൾ തന്നെയാണ് നിഷാനയുടെ ജീവനും ജീവനോപാധിയും. ഇന്ന് സുഹൃത്തുമായി ചേർന്ന് ഒരു ട്രാവൽ പ്ലാനിംഗ് കമ്പനിയും നിഷാന നടത്തുന്നുണ്ട്. ട്രെക്കിംഗ് ഫ്രീക്കി എന്നൊരു യൂട്യൂബ് ചാനലും നിഷാനയ്ക്കുണ്ട്.
Read More Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us