/indian-express-malayalam/media/media_files/OOWGdPtZRuermXEXLLVQ.jpg)
കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായ അപ്‍സരയ്ക്ക് ബെസ്റ്റ് ക്യാപ്റ്റന്‍ അവാര്‍ഡ് ബിഗ് ബോസ് നല്‍കി (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മൂന്നാം വാരത്തിലേക്കുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ലാലേട്ടൻ നൽകിയ ഗെയിം ടാസ്ക്കിൽ ജയിച്ച സിജോയാണ് ക്യാപ്റ്റനായത്. ക്യാപ്റ്റന്‍ സ്ഥാനത്ത് വന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ പേരുകള്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരും നിര്‍ദേശിച്ചതിന് ശേഷം ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ച മൂന്ന് പേരെ ബിഗ് ബോസ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓരോരുത്തരോട് രണ്ട് പേരുകള്‍ വീതം നിര്‍ദേശിക്കാനാണ് പറഞ്ഞത്. സിജോ, അന്‍സിബ, റോക്കി എന്നിവര്‍ക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. ഇതില്‍ത്തന്നെ റോക്കിക്ക് ആയിരുന്നു കൂടുതല്‍ വോട്ടുകള്‍. ബുദ്ധിമുട്ടേറിയൊരു ഫിസിക്കൽ ടാസ്ക്കും ഇവർക്കായി നൽകി.
ഒരു പാത്രത്തില്‍ നിറച്ചുവച്ച ചായം കലക്കിയ വെള്ളത്തില്‍ നിന്നും താക്കോല്‍ കണ്ടെടുത്ത്, മണല്‍ നിറച്ച ഒരു ടണലിലൂടെ കയറിയിറങ്ങി മുന്നില്‍ വച്ചിരിക്കുന്ന പെട്ടി തുറന്ന് അതിലുള്ള ക്യാപ്റ്റന്‍റെ കിരീടം സ്വന്തമാക്കുക എന്നതായിരുന്നു ടാസ്ക്. മത്സരത്തില്‍ മൂന്ന് പേരും പരിശ്രമിച്ചെങ്കിലും സിജോയ്ക്കും റോക്കിക്കും ഒപ്പമെത്താന്‍ അൻസിബയ്ക്ക് സാധിച്ചില്ല. മത്സരത്തില്‍ സിജോയാണ് ജയിച്ചത്.
സിജോയ്ക്ക് ആദ്യം ശ്രമിച്ച താക്കോല്‍ ഉപയോഗിച്ച് പെട്ടി തുറക്കാനായില്ല. രണ്ടാമത് ശ്രമിച്ച താക്കോല്‍ കൊണ്ട് പെട്ടി തുറക്കാന്‍ കഴിഞ്ഞു. ഈ സമയം കൊണ്ട് റോക്കിയും ഒരു താക്കോല്‍ കൊണ്ട് തന്‍റെ പെട്ടി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അന്‍സിബയ്ക്ക് ടണല്‍ മറികടക്കാന്‍ കഴിഞ്ഞില്ല.സീസണിലെ ഏറ്റവും മികച്ച ​ഗെയിമര്‍മാരില്‍ ഒരാളാണ് സിജോ. കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായ അപ്‍സരയ്ക്ക് ബെസ്റ്റ് ക്യാപ്റ്റന്‍ അവാര്‍ഡ് ബി​ഗ് ബോസ് നല്‍കിയിരുന്നു.
Read More Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us