/indian-express-malayalam/media/media_files/6THPFZ1dmfjhG2eFDp6v.jpg)
Bigg Boss malayalam Season 6, Teaser: ലോകമെമ്പാടും നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസിന്റെ ആറാം സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ബിഗ് ബോസ് എന്നു തുടങ്ങും എന്നറിയാനാണ് പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റോ ബിഗ് ബോസ് അണിയറപ്രവർത്തകരോ ലോഞ്ച് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മാർച്ച് 10നാവും ബിഗ് ബോസ് സീസൺ ആറിന്റെ ഗ്രാൻഡ് ലോഞ്ച് എപ്പിസോഡ് സംപ്രേഷണം ചെയ്യുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ട്.
കഴിഞ്ഞ ദിവസം.ബിഗ് ബോസ് വീട്ടിലെ വലിയൊരു സർപ്രൈസിനെ കുറിച്ച് സൂചന നൽകുന്ന ടീസറും ചാനൽ പുറത്തുവിട്ടിരുന്നു. ഒരു യുവാവ് വാതിലിലൂടെ ഒളിഞ്ഞുനോക്കുന്നത് പിടികൂടുകയാണ് മോഹൻലാൽ. വീടിനുള്ളിലെ സംഘട്ടനങ്ങൾ കാണാൻ വേണ്ടിയാണ് ഈ ശ്രമമെന്നു യുവാവ് പറയുമ്പോൾ, വരാനിരിക്കുന്ന സീസണിൽ ബിഗ് ബോസ് ഹൗസിൽ ഒന്നല്ല, നാല് കിടപ്പുമുറികൾ ഉണ്ടാകുമെന്നാണ് മോഹൻലാൽ ടീസറിൽ വെളിപ്പെടുത്തുന്നത്.
ഷോയുടെ ഫോർമാറ്റിൽ കൊണ്ടുവന്ന മാറ്റത്തിലേക്കാണ് മോഹൻലാലിന്റെ ഈ പ്രഖ്യാപനം വിരൽ ചൂണ്ടുന്നത്. വീടിനകത്ത് ഒന്നിൽ കൂടുതൽ ബെഡ് റൂമൂകൾ ഉണ്ടാവുമ്പോൾ മത്സരാർത്ഥികളുടെ കരുനീക്കങ്ങൾക്ക് കുറച്ചുകൂടി രഹസ്യാത്മകത കൈവരുമെന്ന് ചുരുക്കം.
അതേസമയം, മുംബൈയിൽ അല്ല ചെന്നൈയിലാവും ഇത്തവണ ബിഗ് ബോസ് വീടെന്നും റിപ്പോർട്ടുകളുണ്ട്.
Read More Entertainmet Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.