scorecardresearch

Bigg Boss Malayalam Season 5: ഭാര്യയെ എടുത്തുയർത്തി ചുംബിച്ച്, മക്കൾക്കൊപ്പം വീണുരുണ്ട് മാരാർ; വീഡിയോ

Bigg Boss Malayalam Season 5: അഖിലിനെ കാണാൻ രാജലക്ഷ്മിയും മക്കളും ബിഗ് ബോസ് വീട്ടിലെത്തി

Bigg Boss Malayalam Season 5: അഖിലിനെ കാണാൻ രാജലക്ഷ്മിയും മക്കളും ബിഗ് ബോസ് വീട്ടിലെത്തി

author-image
Television Desk
New Update
Bigg Boss Malayalam Season 5 | Akhil Marar| Akhil Marar Family Bigg Boss visit, Marar Family Promo Video

അഖിലിന്റെ കുടുംബം ബിഗ് ബോസ് വീട്ടിൽ

Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിൽ ഫാമിലി വീക്കിൽ നിന്നുള്ള ഊഷ്മള കാഴ്ചകളാണ് ഇപ്പോൾ പ്രേക്ഷകർക്ക് കാണാനാവുക. ഗ്രാൻഡ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കവേ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരായി വീടിനകത്തേക്ക് എത്തുകയാണ്. ഷിജുവിന്റെ ഭാര്യ പ്രീതി, മകൾ മുസ്കാൻ, നാദിറയുടെ സഹോദരി ഷഹനാസ്, കൂട്ടുകാരി ശ്രുതി സിതാര, റെനീഷയുടെ അമ്മ, സഹോദരൻ അനീഷ്, സെറീനയുടെ അമ്മ എന്നിവർ ബിഗ് ബോസ് വീട്ടിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചേർന്നിരുന്നു. അതിവൈകാരിക നിമിഷങ്ങളാണ് പ്രിയപ്പെട്ടവരുമായുള്ള സമാഗമം മത്സരാർത്ഥികൾക്ക് സമ്മാനിച്ചത്.

Advertisment

ഇന്ന്, അഖിൽ മാരാറിന്റെ ഭാര്യ രാജലക്ഷ്മിയും മക്കളായ പ്രകൃതിയും പ്രാർത്ഥനയും ബിഗ് ബോസ് വീട്ടിലേക്ക് അതിഥികളായി എത്തിയത്. കുടുംബം എത്തുമ്പോൾ അടുക്കളയിൽ ജോലിയിലായിരുന്നു അഖിൽ. എൻട്രി സോങ്ങ് കേട്ടപ്പോൾ മറ്റു മത്സരാർത്ഥികൾക്കൊപ്പം അഖിലും ഓടി മുറ്റത്തേക്ക് വരികയായിരുന്നു. അച്ഛനെ കണ്ടതും ഓടിയടുക്കുന്ന മക്കൾ, മക്കൾക്കൊപ്പം വീണുരുണ്ട് സന്തോഷം പങ്കിടുന്ന അഖിൽ- മനസ്സുതൊടുന്ന കാഴ്ചകൾക്കാണ് ബിഗ് ബോസ് വീടും സഹമത്സരാർത്ഥികളും പ്രേക്ഷകരും സാക്ഷിയായത്. ഭാര്യ ലക്ഷ്മിയെ എടുത്തുയർത്തി ചുംബിക്കുന്ന അഖിലിനെയും പ്രമോയിൽ കാണാം.

ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 89 ദിവസം പിന്നിട്ടിരിക്കുകയാണ്. ഫൈനലിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അഖിൽ മാരാർ, ശോഭ, ജുനൈസ്, സെറീന, റെനീഷ, ഷിജു, നാദിറ, മിഥുൻ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനോഷ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. നാദിറ മെഹ്റിൻ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കിൽ ജയിച്ച് ​ഗ്രാന്റ്ഫിനാലയിൽ എത്തിയിട്ടുണ്ട്, ആരാവും ഫൈനൽ ഫൈവിലെത്തുന്ന മറ്റു മത്സരാർത്ഥികൾ എന്നറിയാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജൂലൈ രണ്ടിനാണ് ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ഗ്രാൻഡ് ഫിനാലെ.

Advertisment
Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: