scorecardresearch

Bigg Boss Malayalam Season 5: ക്യാപ്റ്റൻസിയിലേക്ക് ആരും നോമിനേറ്റ് ചെയ്തില്ല, മാരാർ അസ്വസ്ഥനാണ്

Bigg Boss Malayalam Season 5: വിഷ്ണു, ഷിജു, അനു എന്നിവരാണ് ക്യാപ്റ്റൺസി ടാസ്ക്കിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്

Bigg Boss Malayalam Season 5: വിഷ്ണു, ഷിജു, അനു എന്നിവരാണ് ക്യാപ്റ്റൺസി ടാസ്ക്കിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്

author-image
Television Desk
New Update
Akhil Marar, Bigg Boss, Bigg Boss Malayalam

അഖിൽ മാരാർ

Bigg Boss Malayalam Season 5: ബിഗ് ബോസ് ഹൗസിൽ 39 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഈ ആഴ്ച്ചത്തെ വീക്ക്‌ലി ടാസ്ക്കായ മിഷൻ എക്സുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും വഴക്കും ഹൗസിൽ തുടർന്നു കൊണ്ടേയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ വളരെ മികവോടെ ഗെയിം കളിച്ച തന്നെ ക്യാപ്റ്റൺസിയിലേക്ക് നോമിനേറ്റ് ചെയ്തില്ലെന്ന അഖിൽ മാരാരുടെ പരാതിയിൽ ചെന്നെത്തിയിരിക്കുകയാണ്.

Advertisment

കഴിഞ്ഞ് ദിവസം നടന്ന ജെയിൽ നോമിനേഷൻ ടാസ്ക്കിൽ ഭൂരിഭാഗം ആളുകളും അഖിൽ മാരാരുടെ പേരാണ് പറഞ്ഞത്. ടാസ്ക്കിനിടയിൽ റെനീഷയെ മനപൂർവ്വം ചവിട്ടി എന്നതാണ് മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്യാൻ പറഞ്ഞ കാരണം. എന്നാൽ ജയിൽ ടാസ്ക്കിൽ വിജയിച്ച അഖിൽ ശിക്ഷയിൽ നിന്ന് മുക്തി നേടി. ഒടുവിൽ ശോഭയും ഒമറുമാണ് മോശം പ്രകടനത്തെ തുടർന്ന് ജയിൽ വാസം അനുഭവിച്ചത്. ഇന്നു നടക്കുന്ന ക്യാപ്റ്റൺസി ടാസ്ക്കിൽ വിഷ്ണു, ഷിജു, അനു ജോസഫ് എന്നിവർ മത്സരിക്കുന്ന പ്രേമോയാണ് പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് അഖിലിന്റെ പരാതി ഉയർന്നത്.

"102 ഡിഗ്രി പനിയുണ്ടായിട്ടും ഞാൻ ടാസ്ക്ക് നല്ല രീതിൽ കളിച്ചു. മത്സരത്തിന്റെ പ്രധാന കാര്യമായിരുന്നു ഫ്യൂസ് കുത്തിയത് ഞാനായിരുന്നു. എന്നിട്ടും കൂടെ നിന്നവർ പോലും എനിക്ക് വേണ്ടി വോട്ട് ചെയ്തില്ല" എന്നാണ് അഖിൽ പറയുന്നത്. ക്യാപ്റ്റൺസി ടാസ്ക്കിൽ താൻ നോമിനേറ്റ് ചെയ്യപ്പെടാത്തതിൽ അസ്വസ്ഥനാണ് അഖിൽ മാരാർ. സ്വന്തം ടീം അംഗങ്ങൾ പോലും തന്നെ ക്യാപ്റ്റൺസി ടാസ്ക്കിലേക്ക് നോമിനേറ്റ് ചെയ്തില്ലെന്നതാണ് അഖിലിന്റെ പ്രധാന പരാതി. മറ്റു അംഗങ്ങളോട് തന്റെ പരാതി പറയുന്ന അഖിലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

ബിഗ് ബോസ് അഞ്ചാം സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥികളിലൊരാളാണ് അഖിൽ മാരാർ. കൗണ്ടറുകൾ കൊണ്ടും ടാസ്ക്കിലെ പ്രകടനം കൊണ്ടും അഖിൽ മികച്ചു നിൽക്കുന്നുണ്ടെങ്കിലും ദേഷ്യം വരുമ്പോൾ അഖിൽ പറയുന്ന വാക്കുകൾ സ്വയം വിനയാകാറുമുണ്ട്. അഖിൽ - ശോഭ കോബിനേഷനും ഷോയിൽ ഹിറ്റായി നിൽക്കുകയാണിപ്പോൾ.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: