scorecardresearch

Bigg Boss Malayalam Trolls: ചത്തില്ല ബിഗ് ബോസ്സേ ജീവനോടെയുണ്ട്, ഒരു മിസൈൽ കൂടെ അയക്കാമായിരുന്നില്ലേ?; വൈറലായി ബിഗ് ബോസ് ട്രോളുകൾ

മിഷൻ എക്സ് വീക്ക്‌ലി ടാസ്കുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ട്രോളുകൾ

Bigg Boss Malayalam Season 5, Bigg Boss malayalam Trolls

Bigg Boss Malayalam Trolls: ആഗോളതലത്തിൽ ഏറ്റവും ആരാധകരുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഒരു സോഷ്യൽ എക്സ്പെരിമെന്റ് ഷോ എന്ന രീതിയിൽ ലോകമെമ്പാടും പ്രചാരം നേടിയ ബിഗ് ബോസിന് മലയാളത്തിലും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ബിഗ് ബോസ് മലയാളം സീസൺ തുടങ്ങി കഴിഞ്ഞാൽ പിന്നെ മലയാളികളുടെ സോഷ്യൽ മീഡിയയിൽ എങ്ങും ഗെയിം വിശകലന പോസ്റ്റുകളും ആർമി ഫൈറ്റുകളുമൊക്കെയാണ്. ബിഗ് ബോസ് കാലം ട്രോളുകളുടെ പെരുമഴക്കാലം കൂടിയാണ്. ഓരോ സീസണിലും ഷോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും ശ്രദ്ധ നേടാറുണ്ട്.

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത്തെ സീസൺ നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. 15 മത്സരാർത്ഥികളാണ് ഇപ്പോൾ ഷോയിലുള്ളത്. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, ജുനൈസ് വിപി, നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടൻ ഷിജു എ ആർ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി, അഞ്ജുസ് റോഷ്, വൈൽഡ് കാർഡ് എൻട്രികളായി എത്തിയ അനു ജോസഫ്, ഒമർ ലുലു എന്നിവരാണ് ബിഗ് ബോസ് ടൈറ്റിലിനായി മത്സരിക്കുന്നത്.

വാശിയും വീറും നിറഞ്ഞ വീക്ക്‌ലി ടാസ്കാണ് മത്സരാർത്ഥികൾ ഈ ആഴ്ച നേരിടേണ്ടി വന്നത്. രസകരമായ നിരവധി സംഭവവികാസങ്ങളും വീടിനകത്ത് അരങ്ങേറി. മിഷൻ എക്സ് എന്ന വീക്ക്‌ലി ടാസ്കിൽ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏതാനും രസകരമായ ട്രോളുകൾ കാണാം.

ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 40 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. മത്സരം മുറുകുമ്പോൾ നിലവിൽ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ഫാൻ ബെയ്സുള്ള മത്സരാർത്ഥികൾ അഖിൽ മാരാർ, റിനോഷ്, ശോഭ, വിഷ്ണു, ഷിജു എന്നിവരാണ്. സാഗർ, ജുനൈസ്, സെറീന, റെനീഷ, അഞ്ജുസ് എന്നിവർ മികച്ച മത്സരബുദ്ധിയോടെ കളിക്കുന്നുണ്ടെങ്കിലും ഇവരുടെ ചില സമീപനങ്ങൾ പ്രേക്ഷകർക്കിടയിൽ ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. നാദിറ, ശ്രുതി ലക്ഷ്മി, മിഥുൻ എന്നിവർ ടാസ്കുകളിലും ഗെയിമുകളിലും സജീവമായി ഇടപെടുമ്പോഴും വലിയ ഫാൻസ് ബെയ്സ് സൃഷ്ടിക്കുന്നതിൽ അത്ര വിജയിച്ചിട്ടില്ല. വൈൽഡ് കാർഡ് എൻട്രിയായി വീടിനകത്ത് എത്തിയ ഒമർ ലുലു, അനു ജോസഫ് എന്നിവർ തങ്ങളുടെ സ്പേസ് കണ്ടെത്തുന്നേയുള്ളൂ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 5 trolls mission x task