scorecardresearch

Bigg Boss Malayalam Season 3: ഫിറോസ് ഖാന്റെ മാനസിക ആക്രമണത്തിൽ അടിപതറി ഭാഗ്യലക്ഷ്മി

Bigg Boss Malayalam Season 3: "ഇവിടെ രണ്ടു വിഷപ്പുഴകളുണ്ട്. അത് ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസുമാണ്," എന്ന ഫിറോസ് ഖാന്റെ പരാമർശം ആണ് ഭാഗ്യലക്ഷ്മിയെ വേദനിപ്പിച്ചത്

Bigg Boss Malayalam Season 3: "ഇവിടെ രണ്ടു വിഷപ്പുഴകളുണ്ട്. അത് ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസുമാണ്," എന്ന ഫിറോസ് ഖാന്റെ പരാമർശം ആണ് ഭാഗ്യലക്ഷ്മിയെ വേദനിപ്പിച്ചത്

author-image
Entertainment Desk
New Update
Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 12 episode, Bigg Boss malayalam day 26, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

Bigg Boss Malayalam Season 3: ബിഗ് ബോസ് ഹൗസിൽ ഇത് 26-ാം ദിവസം. തലേദിവസം കിച്ചൻ വിഷയത്തിൽ സജ്നയും ഭാഗ്യലക്ഷ്മിയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഫിറോസ്- സജ്ന ദമ്പതികൾ വിട്ടുകളഞ്ഞിട്ടില്ല എന്നു തെളിയിക്കുന്നതായിരുന്നു ഇന്നത്തെ മോണിംഗ് ടാസ്ക് വേള.

Advertisment

ബിഗ് ബോസ് ഹൗസിനെ കുറിച്ച് ഒരു പുസ്തകം എഴുതാൻ പറഞ്ഞാൽ നിങ്ങൾ ഏത് മത്സരാർത്ഥിയെ കുറിച്ചാവും എഴുതുക എന്നതായിരുന്നു ടാസ്കിലെ ചോദ്യം.

Read more: Bigg Boss Malayalam 3: മണിക്കുട്ടന്റെ ജീവിതം മാറ്റിമറിച്ചത് ഈ ഷോർട്ട് ഫിലിമാണ്

"ഇവിടെ രണ്ടു വിഷപ്പുഴകളുണ്ട്. നന്മയോടെ ഒഴുകിയിരുന്ന ചില പാലരുവികളും ഇപ്പോൾ ആ വിഷപ്പുഴകളോട് കൂടികലർന്ന് വിഷമയമായിട്ടുണ്ട്. ആ വിഷപ്പുഴകളുടെ പേര് പറയാൻ എനിക്ക് മടിയില്ല. അത് ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസുമാണ്," എന്നാണ് ഫിറോസ് ഖാൻ പറഞ്ഞത്.

Advertisment

ഫിറോസ് തന്നെ 'വിഷം' എന്ന് വിളിച്ചത് ഭാഗ്യലക്ഷ്മിയെ തളർത്തി കളഞ്ഞു. "എന്റെ നിലപാടുകളോട് വേണമെങ്കിൽ അയാൾക്ക് വിയോജിക്കാം, പക്ഷേ വിഷമെന്നൊക്കെ വിളിക്കുന്നത് സഹിക്കാനാവില്ല. മാനസികമായി തളർത്താനുള്ള ശ്രമമാണിത്," എന്നാണ് ഭാഗ്യലക്ഷ്മി നോബിയോട് പറയുന്നത്. പൊട്ടിക്കരയുന്ന ഭാഗ്യലക്ഷ്മിയെ നോബി ആശ്വസിപ്പിക്കുന്നു. "ഈ ആഴ്ച എന്നെ എങ്ങനെയെങ്കിലും ഈ വീട്ടിൽ നിന്നു പുറത്താക്കണം. എനിക്ക് ഇവിടെ വയ്യ," എന്ന് ബിഗ് ബോസിനോട് അപേക്ഷിക്കുകയാണ് ഭാഗ്യലക്ഷ്മി.

മാനസികമായി തളർന്നിരിക്കുന്ന ഭാഗ്യലക്ഷ്മി കിച്ചൻ ജോലികളിൽ നിന്നും മാറി നിൽക്കുന്നു എന്ന കാരണം പറഞ്ഞ് സജ്ന വീണ്ടും പ്രശ്നമുന്നയിക്കുന്നത് വീടിനകത്ത് വീണ്ടും അസ്വസ്ഥതകൾ ഉണ്ടാക്കുകയാണ്.

'ക്ഷമയുടെ നെല്ലിപ്പലക' കണ്ട ആളാണ് ഞാനെന്നും സജ്നയും ഫിറോസും മനപൂർവ്വം പ്രശ്നങ്ങളുണ്ടാക്കുന്നത് കണ്ടിട്ട് കൺട്രോൾ ചെയ്തിരിക്കുകയാണ് താനെന്നും നോബി ഫിറോസിനോടും ഏഞ്ചലിനോടും പറയുന്നു.

വീക്ക്‌ലി ഗെയിമിൽ മത്സരാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വച്ചതിനാൽ ഈ ആഴ്ച ജയിൽ ടാസ്കിൽ നിന്നും ബിഗ് ബോസ് ഇളവ് നൽകി. തുടർന്ന് ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുക്കാൻ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നിർദ്ദേശം നൽകി. കിടിലം ഫിറോസ്, റംസാൻ, അനൂപ്, മണിക്കുട്ടൻ, ഫിറോസ്- സജ്ന ജോഡികൾ എന്നിവർക്കാണ് ക്യാപ്റ്റൻസി മത്സരത്തിലേക്ക് നോമിനേഷൻ കിട്ടിയത്. തുടർന്ന് നൽകിയ ക്യാപ്റ്റൻസി ടാസ്കിൽ റംസാനാണ് വിജയിയായത്.

Read more: Bigg Boss Malayalam 3: ഭാഗ്യലക്ഷ്മി കാര്യങ്ങൾ ഒറ്റയ്ക്ക് തീരുമാനിക്കുന്നു, അവസരം തരുന്നില്ല; ആരോപണവുമായി സജ്ന

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: