Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Bigg Boss Malayalam 3: മണിക്കുട്ടന്റെ ജീവിതം മാറ്റിമറിച്ചത് ഈ ഷോർട്ട് ഫിലിമാണ്

Bigg Boss Malayalam 3: ബിഗ് ബോസ് മത്സരാർത്ഥികൾക്കു നൽകിയ കലാലയ ഓർമകൾ പങ്കുവയ്ക്കാനുള്ള ടാസ്കിൽ തന്റെ ജീവിതത്തിലെ വഴിത്തിരിവായ ഈ ക്യാമ്പസ് ചിത്രത്തെ കുറിച്ചാണ് മണിക്കുട്ടൻ സംസാരിച്ചത്

Bigg Boss Manikuttan, Manikuttan, Manikuttan first short film, manikuttan old photo, Bigg Boss Firoz Khan prank, Firoz Khan Sajna Prank, Bigg Boss Manikuttan Firoz Khan prank, സജ്ന ഫിറോസ് പ്രാങ്ക്, Bigg Boss Surya Manikuttan love, Big boss

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. ഒരു പ്ലെയർ എന്ന രീതിയിലും എന്റർടെയിനർ എന്ന രീതിയിലും മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്ന മണിക്കുട്ടന് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്.

അടുത്തിടെ കലാലയ ഓർമകൾ പങ്കുവയ്ക്കാനായി ബിഗ് ബോസ് മത്സരാർത്ഥികൾക്കു നൽകിയ ടാസ്കിൽ തന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു ക്യാമ്പസ് ചിത്രത്തെ കുറിച്ച് മണിക്കുട്ടൻ പറഞ്ഞിരുന്നു. തിരുവനന്തപുരം എം ജി കോളേജിൽ പഠിക്കുമ്പോൾ ചെയ്ത ഒരു ഷോർട്ട്ഫിലിമാണ് തന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലെന്നും സീരിയലിലേക്കും സിനിമയിലേക്കും അവസരങ്ങൾ വരാൻ കാരണമായത് ആ ഷോർട്ട് ഫിലിം ആണെന്നും മണിക്കുട്ടൻ പറഞ്ഞിരുന്നു.

ഷോർട്ട് ഫിലിമിലെ അഭിനയം കണ്ടാണ് തന്നെ ‘കായംകുളം കൊച്ചുണ്ണി’യിലേക്ക് വിളിച്ചതെന്നും ആ തുടക്കം പിന്നീട് വെള്ളിത്തിരയിലേക്കും വാതിൽ തുറന്നു തന്നുവെന്നുമാണ് മണിക്കുട്ടൻ പറഞ്ഞത്. ‘ഒരു പീലി കണ്ണിന്റെ ഓർമ്മയ്ക്ക്’ എന്നാണ് ഈ ചിത്രത്തിന്റെ പേര്. മണിക്കുട്ടൻ അഭിനയിച്ച ആദ്യ ഷോർട്ട്ഫിലിമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

ഓരോ ദിവസം കഴിയുന്തോറും കൂടുതൽ മികവ് പ്രകടിപ്പിക്കുന്ന മണിക്കുട്ടനെയാണ് ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുക. ഈ ആഴ്ചയിലെ ’80കളിലെ കോളേജ് കാലം പുനരാവിഷ്കരിക്കുക’ എന്ന ടാസ്കിലും മിന്നും പ്രകടനമാണ് മണിക്കുട്ടൻ കാഴ്ച വച്ചത്. സൈക്കിൾ ലൂയിസ് എന്ന കഥാപാത്രമായെത്തി ഷോ സ്റ്റീലർ ആയി മാറുകയായിരുന്നു മണിക്കുട്ടൻ. കൗണ്ടർ രാജാവായ നോബിയെ വരെ പിന്നിലാക്കി കളഞ്ഞു പലപ്പോഴും മണിക്കുട്ടന്റെ പെർഫോമൻസും തഗ്ഗ് ഡയലോഗുകളും.

Read more: Bigg Boss Malayalam Season 3: ഫിറോസിന്റെ പ്രാങ്ക്, കണ്ണു നനഞ്ഞ് മണിക്കുട്ടൻ; ഈ മനുഷ്യൻ ഇത്ര പാവമായിരുന്നോ എന്ന് ആരാധകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 manikuttan first campus short film

Next Story
Bigg Boss Malayalam 3: ഭാഗ്യലക്ഷ്മി കാര്യങ്ങൾ ഒറ്റയ്ക്ക് തീരുമാനിക്കുന്നു, അവസരം തരുന്നില്ല; ആരോപണവുമായി സജ്നBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 11 episode, Bigg Boss malayalam day 25, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express