/indian-express-malayalam/media/media_files/uploads/2021/03/Bigg-Boss-Malayalam-Season-3-1.jpg)
Bigg Boss Malayalam Season 3: രസകരമായ കാഴ്ചകൾക്കാണ് ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ പുതിയ എപ്പിസോഡ് സാക്ഷ്യം വഹിക്കുന്നത്. മത്സരാർത്ഥികൾക്കായി ബിഗ് ബോസ് നൽകിയ പുതിയ ടാസ്ക്, എൺപതുകളിലെ കോളേജ് ക്യാമ്പസ് പുനരാവിഷ്കരിക്കുക എന്നതായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ പാതിവഴിയിൽ നിന്നു പോയ വീക്ക്‌ലി ടാസ്കിന്റെ നഷ്ടം നികത്തുന്ന പെർഫോമൻസ് ആണ് ഇത്തവണ മത്സരാർത്ഥികൾ കാഴ്ച വച്ചത്.
Read more: Bigg Boss Malayalam: ആരാവും ഫൈനലിൽ എത്തുക? മിഷേൽ പറയുന്നു
ബിഗ് ബോസ് യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പലിന്റെ വേഷം ലഭിച്ചത് രമ്യ പണിക്കർക്ക് ആയിരുന്നു. ഓഫീസ് അസിസ്റ്റന്റിന്റെ വേഷമായിരുന്നു ഭാഗ്യലക്ഷ്മിക്ക്. ഋതു, ഏഞ്ചൽ, റംസാൻ, ഫിറോസ് ഖാൻ, മജിസിയ, സൂര്യ എന്നിവർ അധ്യാപകരായി എത്തിയപ്പോൾ ഡിംപൽ, കിടിലം ഫിറോസ്, അനൂപ് കൃഷ്ണൻ, സന്ധ്യ, സജ്ന, അഡോണി, സായി, നോബി, മണിക്കുട്ടൻ എന്നിവരാണ് വിദ്യാർത്ഥികളായത്. ബെൽബോട്ടം പാന്റ് അണിഞ്ഞ് റൗഡിത്തരവുമായി എത്തിയ മണിക്കുട്ടനും നോബിയും ടാസ്കിൽ ഉടനീളം ചിരിയുണർത്തുന്ന സാന്നിധ്യമായിരുന്നു.
വേഷഭൂഷാദികൾ കൊണ്ട് എൺപതുകളിലേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ടുപോവുന്ന ഒന്നായിരുന്നു ഇന്നത്തെ ടാസ്ക്. രസകരമായ നിരവധി നർമ്മ മൂഹൂർത്തങ്ങൾക്കും ടാസ്ക് സാക്ഷ്യം വഹിച്ചു. പി ടി ടീച്ചറായി എത്തിയ മജിലിസയുടെ ആക്റ്റിവിറ്റി ക്ലാസ് എല്ലാവരും ചേർന്ന് ഒപ്പനക്ലാസ്സായി മാറ്റിയതെല്ലാം രസകരമായ കാഴ്ചയായിരുന്നു. ബിഗ് ബോസ് സീസൺ മൂന്നിൽ ഇതുവരെ വന്നതിൽ, ടാസ്ക് വെച്ചു നോക്കുമ്പോൾ ഏറ്റവും മികച്ച എപ്പിസോഡ് തന്നെയായിരുന്നു ഇന്ന്.
Read more: Bigg Boss Malayalam 3: മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് സൂര്യ; വീഡിയോ
വീട്ടിലെ അംഗങ്ങളോടും വീടിനോടും വല്ലാതെ അറ്റാച്ച്ഡ് ആയി പോവുന്നു എന്നാണ് കിടിലം ഫിറോസ് പറയുന്നത്. പാതിരാത്രി ഋതു, സന്ധ്യ, ഏഞ്ചൽ എന്നിവരോട് സംസാരിക്കുകയായിരുന്നു ഫിറോസ്. മിഷേൽ പോയപ്പോഴാണ് വീട്ടിലെ എല്ലാവരോടും അത്തരമൊരു അറ്റാച്ച്മെന്റ് ഉണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും മിഷേലിന്റെ പോക്ക് വലിയ സങ്കടമായെന്നും ഫിറോസ് പറയുന്നു. ഈ ആഴ്ച എലിമിനേഷനിൽ ഉള്ളവരെല്ലാം സൂപ്പർ ആക്റ്റീവ് മത്സരാർത്ഥികൾ ആയതിനാൽ ഈ ആഴ്ച ആരും പോകുന്നുണ്ടാകില്ല എന്നാണ് തന്റെ നിഗമനമെന്നും ഫിറോസ് പറയുന്നു.
ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസൺ ഇപ്പോൾ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ലക്ഷ്മി ജയൻ, മിഷേൽ ആൻ ഡാനിയേൽ എന്നിങ്ങനെ രണ്ടു മത്സരാർത്ഥികളാണ് ഇതിനകം വീടിനകത്തു നിന്നും പുറത്തുപോയിരിക്കുന്നത്. സജ്ന- ഫിറോസ്, ഏഞ്ചൽ, മണിക്കുട്ടൻ, സൂര്യ, ഋതു മന്ത്ര എന്നിവരാണ് ഈ ആഴ്ച നോമിനേഷനിലുള്ളത്. ഈ ആറുപേർക്കും ഏറെ നിർണായകമാണ് ഈ ആഴ്ചയിലെ ടാസ്കുകളും ബിഗ് ബോസ് വീടിനകത്തെ ഇടപെടലുകളും. ഇവരിൽ ആരാവും ഈ ആഴ്ച പുറത്തുപോകുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us