Bigg Boss Malayalam 3: ബിഗ് ബോസ് വീട്ടിനകത്തെ രഹസ്യ പ്രണയമാണ് കഴിഞ്ഞ വീക്ക്‌ലി എപ്പിസോഡു മുതൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. വീക്ക്‌ലി എപ്പിസോഡിനെത്തിയ മോഹൻലാലാണ് ബിഗ് ബോസ് ഹൗസിൽ മറ്റാരുമറിയാതെ സൂര്യ സ്നേഹിക്കുന്ന ആ ഒരാൾ ആരാണെന്ന ചോദ്യം എടുത്തിട്ടത്. ഈ വീട്ടിൽ എനിക്കൊരാളെ വലിയ ഇഷ്ടമാണെന്ന് ക്യാമറയെ നോക്കി സൂര്യ പറഞ്ഞതിനെ തുടർന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.

മറ്റാരോടും പറയാതെ ഞാൻ സൂക്ഷിക്കുന്നത്, അങ്ങനെ തന്നെയിരിക്കട്ടെ എന്നായിരുന്നു സൂര്യയുടെ മറുപടി. ഇഷ്ടം മാത്രമല്ല ഒപ്പം, ആ​ ആളോട് ബഹുമാനവുമുണ്ടെന്നും സൂര്യ മോഹൻലാലിനോട് പറഞ്ഞിരുന്നു.

Read more: Bigg Boss Malayalam 3: ബെൽബോട്ടം പാന്റും വിന്റേജ് ഫാഷനും നോൺ സ്റ്റോപ്പ് തമാശകളും; ടാസ്ക് പൊളിച്ചടുക്കി മത്സരാർത്ഥികൾ

സൂര്യയുടെ സ്നേഹവും പ്രണയവും ആദരവും പിടിച്ചുപറ്റിയത് മണിക്കുട്ടനാണോ എന്ന് പിന്നീട് റംസാനും സൂര്യയോട് ചോദിച്ചിരുന്നു. സൂര്യ റംസാനോട് അക്കാര്യം സമ്മതിക്കുകയും എന്നാൽ പിറകെ നടക്കാൻ ഒന്നും എനിക്ക് പറ്റില്ലെന്ന് പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, സൂര്യ മണിക്കുട്ടനോട് തന്റെ ഇഷ്ടം തുറന്നു പറയുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. “എനിക്ക് നിങ്ങളോട് ഇഷ്ടമുണ്ട് വിത്ത് ബഹുമാനം” എന്നാണ് മണികുട്ടന്റെ മുഖത്ത് നോക്കി സൂര്യ പറയുന്നത്. അച്ഛനും അമ്മയും മാത്രമാണ് ഇതിന് മുമ്പ് തനിക്ക് ചെവി തന്നിരുന്നതെന്നും ഇവിടെ വന്നപ്പോള്‍ ആ പരിഗണന ലഭിച്ചത് മണിക്കുട്ടനില്‍ നിന്നുമാണ്, അതാണ് മണിക്കുട്ടനോട് ഇഷ്ടവും ബഹുമാനവും തോന്നാൻ കാരണമായതെന്നും സൂര്യ പറയുന്നു.

Read more: ഐശ്വര്യ റായിയെ ഓർമ്മിപ്പിച്ച് ബിഗ് ബോസ് താരം; സൂര്യ മേനോനെ കുറിച്ച് കൂടുതലറിയാം

“നമ്മൾ കാണാതെ പോയ ആ കാർത്തുമ്പിപെണ്ണ് ഇന്നും ബിഗ്‌ബോസ് വീട്ടിൽ കണ്ണീരും കിനാവുമായി അലഞ്ഞുതിരിയുന്നുണ്ട്. പക്ഷെ മാണിക്യനോ?” എന്ന അടിക്കുറിപ്പോടെ ഇന്നലെ സൂര്യയേയും മണിക്കുട്ടനെയും കുറിച്ചുള്ള ഒരു വീഡിയോ ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിരുന്നു.

നിലവിൽ ബിഗ് ബോസ് ഹൗസിലെ ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. പുറത്തും മണിക്കുട്ടന് ശക്തമായ ആരാധക പിന്തുണയുണ്ട്. ഈ ആഴ്ച നോമിനേഷൻ പട്ടികയിലും സൂര്യയും മണിക്കുട്ടനും ഉണ്ട്.

Read more: Bigg Boss Malayalam 3: എന്നെ ഗെറ്റ് ഔട്ട് അടിച്ചതു പോലെ തോന്നി; ബിഗ് ബോസിനു മുന്നിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook