Bigg Boss Malayalam 3: ‘ബിഗ് ബോസ്’ മലയാളത്തിന്റെ മൂന്നാമത്തെ സീസണിൽ നിന്നും മറ്റൊരു മത്സരാർത്ഥി കൂടി കഴിഞ്ഞ ആഴ്ച പടിയിറങ്ങിയിരുന്നു. നടിയും മോഡലുമായ മിഷേൽ ആൻ ഡാനിയേൽ ആണ് ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ടായത്.
Read more: Uppum Mulakum: ‘ഉപ്പും മുളകും’ ഇനിയില്ല; സ്ഥിരീകരണവുമായി ബിജു സോപാനവും നിഷ സാരംഗും
ബിഗ് ബോസ് ഹൗസിൽ പ്രവേശിച്ച ആദ്യ ആഴ്ച തന്നെ ഡിംപൽ- ജൂലിയറ്റ് പ്രശ്നം എടുത്തിട്ട് ഏറെ കോലാഹലങ്ങൾ ഉണ്ടാക്കിയ മത്സരാർത്ഥിയാണ് മിഷേൽ. പുറത്തു നടക്കുന്ന കാര്യങ്ങൾ വീടിനകത്ത് പറയാൻ പാടില്ല എന്ന ഗെയിമിന്റെ നിയമം തെറ്റിച്ച മിഷേലിനെ ബിഗ് ബോസ് തന്നെ എലിമിനേഷനിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യുകയായിരുന്നു. എലിമിനേഷനിൽ വോട്ടും രക്ഷയ്ക്ക് എത്താതെ വന്നതോടെ മിഷേൽ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി.
Read more: Bigg Boss Malayalam 3: മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് സൂര്യ; വീഡിയോ
ആരാവും ഫൈനലിൽ എത്തുക? എന്ന ചോദ്യത്തിന് മിഷേൽ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കിടിലം ഫിറോസ്, റംസാൻ, അഡോണി, സായ്, ഭാഗ്യലക്ഷ്മി എന്നിവർ ഫൈനലിൽ എത്തും എന്നാണ് തന്റെ കണക്കുക്കൂട്ടൽ എന്നാണ് മിഷേൽ പറയുന്നത്.
“ഡിംപൽ എന്ന ഗെയ്മറെ എനിക്ക് ഇഷ്ടപ്പെട്ടില്ല. അസുഖത്തെ ഒരു സ്ട്രാറ്റജി ആയി ഉപയോഗിക്കുന്നത് പോലെ എനിക്കു തോന്നി. കാര്യങ്ങൾ സ്ഥിരതയില്ലാതെ പറയുന്ന ഒരാളായും ഡിംപലിനെ തോന്നി,” എന്നും മിഷേൽ പറയുന്നു.