/indian-express-malayalam/media/media_files/uploads/2021/03/Dimpal-Bhal-Mohanlal-bigg-boss-malayalam-season-3.jpg)
Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന ക്യാപ്റ്റൻസി ടാസ്കിലെ ഡിംപലിന്റെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ വീക്ക്‌ലി എപ്പിസോഡിനിടെയായിരുന്നു ക്യാപ്റ്റൻസി മത്സരം നടത്തിയത്. കഴിഞ്ഞ ആഴ്ചയിലെ വീക്ക്‌ലി ടാസ്കായ 'കുഴൽപന്തുകളി'യിൽ മികച്ച പ്രകടനം കാഴ്ച വച്ച സജ്ന- ഫിറോസ്, സായി, ഡിംപൽ എന്നിവരാണ് ക്യാപ്റ്റൻസി ടാസ്കിൽ മത്സരിച്ചത്.
Read more:Bigg Boss Malayalam 3: ആരാവും ഫൈനലിൽ എത്തുക? മജിസിയ പറയുന്നു
മൽസരാർത്ഥികൾക്കായി നൽകിയ പേപ്പറും വടിയും ഉപയോഗിച്ച് പതാക നിർമ്മിച്ച് എതിർവശത്തായി നൽകിയിരിക്കുന്ന തെർമോകോൾ ബെയ്സിൽ കൊണ്ടുപോയി സ്ഥാപിക്കുക എന്നതായിരുന്നു ടാസ്കക്. മത്സരാർത്ഥികളുടെ കാലുകൾ കൂട്ടി കെട്ടുന്നതിനാൽ ചാടി ചാടി വേണം ഒരറ്റത്തു നിന്നും എതിർവശത്ത് എത്താൻ. ആദ്യ റൗണ്ടിൽ സായിയും ഡിംപലും തുല്യമായ അളവിൽ പതാക നിർമ്മിച്ചതിനാൽ രണ്ടുപേർക്കുമായി വീണ്ടും മത്സരം നടത്തി.
രണ്ടാം റൗണ്ടിൽ ഏഴു പതാകകൾ കുത്തിവെച്ച സായിയാണ് ഒന്നാമനായത്. എന്നാൽ ശാരീരികമായ വേദനകൾക്കിടയിലും മത്സരബുദ്ധിയോടെ കളിച്ച് ആറു പതാകകൾ തയ്യാറാക്കിയ ഡിംപൽ മത്സരാർത്ഥികളുടെയും മോഹൻലാലിന്റെയും പ്രത്യേക അഭിനന്ദനം നേടി.
ജീവിതത്തിൽ ഒരു പോരാളിയാണ് ഡിംപൽ. 12-ാം വയസ്സിൽ ജീവിതത്തിലേക്ക് എത്തിയ അപൂർവ്വമായ ക്യാൻസർ രോഗത്തെ അതിജീവിച്ച പെൺകുട്ടി. നട്ടെല്ലിനെ ബാധിക്കുന്ന ഒസ്റ്റിയോ ബ്ലാസ്‌റ്റോമ എന്ന അപൂര്‍വ്വമായ കാന്‍സറാണ് ഡിംപലിനെ ബാധിച്ചത്. നട്ടെല്ല് ക്ഷയിച്ച് പോവുക എന്നതാണ് ഈ കാന്‍സര്‍ ശരീരത്തില്‍ ചെയ്യുന്നത്. ഇപ്പോഴും ശാരീരിക അസ്വസ്ഥതകൾ പേറുന്ന ഡിംപലിന് ചാടുക, ഓടുക പോലുള്ള കായികമായ കാര്യങ്ങൾ ചെയ്യാൻ പാടില്ല. എന്നിരുന്നാലും ഏറെ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് ഡിംപൽ മത്സരത്തിൽ പങ്കെടുത്തത്.
Read more: Bigg Boss Malayalam Season 3: ആത്മവിശ്വാസത്തിന്റെ മറ്റൊരു പേര് ഡിംപൽ ബാൽ
ആദ്യറൗണ്ടിൽ കഴിഞ്ഞപ്പോൾ തന്നെ ഡിംപൽ ഏറെ ക്ഷീണിതയായിരുന്നു. രണ്ടാം റൗണ്ടിലേക്ക് വേണമെങ്കിൽ മറ്റൊരാളെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത് കളിക്കാമെന്ന് ബിഗ് ബോസ് നിർദ്ദേശിച്ചെങ്കിലും തനിയെ കളിക്കാം എന്നാണ് ഡിംപൽ തീരുമാനിച്ചത്. ഡിംപലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ മജിസിയ ഡിംപലിനു പകരം ഗെയിമിൽ പങ്കെടുക്കാൻ റെഡിയായി മുന്നോട്ട് വന്നപ്പോഴും അത് ശരിയല്ലെന്ന ബോധ്യത്തോടെ സ്വയം ചലഞ്ച് ചെയ്ത് ടാസ്ക് പൂർത്തിയാക്കുന്ന ഡിംപൽ മത്സരാർത്ഥികളുടെയും പ്രേക്ഷകരുടെയും മോഹൻലാലിന്റെയും കയ്യടി നേടി. ഡിംപലിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ നമിക്കാതെ വയ്യ എന്നായിരുന്നു മോഹൻലാലിന്റെ കമന്റ്. "ഒരു നിമിഷം ഡിംപൽ വിജയിയായി കാണാൻ ആഗ്രഹിച്ചുപോയി," എന്നും മോഹൻലാൽ പറഞ്ഞു.
സോഷ്യൽ മീഡിയയിലെ ഡിംപൽ ഹേറ്റേഴ്സിനെ പോലും ഒറ്റ ടാസ്ക് കൊണ്ട് ഫാനാക്കി മാറ്റുന്ന പ്രകടനമാണ് ഡിംപൽ കാഴ്ച വച്ചത്. ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളും മനസ്സു തുറന്നാണ് ഡിംപലിനെ അഭിനന്ദിച്ചത്. ഗെയിമിൽ വിജയിയായത് സായി ആണെങ്കിലും ടാസ്കിൽ പ്രേക്ഷകരുടെ മനസ്സു കവർന്നത് ഡിംപലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.