scorecardresearch

ചിലർ അങ്ങനെയാ പറഞ്ഞാൽ കേൾക്കൂല, കിട്ടിയാലേ പഠിക്കൂ: സിബിനെ ബിഗ് ബോസിലേക്ക് യാത്രയാക്കി ആര്യ: Bigg Boss Malayalam 6

Bigg Boss Malayalam 6: "ഈ ഷോയുടെ ഭാഗമാകാൻ അവൻ തീരുമാനിച്ചതിൽ എനിക്ക് അത്ര സന്തോഷമില്ല," പ്രിയ ചങ്ങാതിയെ ബിഗ് ബോസ് ഹൗസിലേക്ക് യാത്രയാക്കി ആര്യ

Bigg Boss Malayalam 6: "ഈ ഷോയുടെ ഭാഗമാകാൻ അവൻ തീരുമാനിച്ചതിൽ എനിക്ക് അത്ര സന്തോഷമില്ല," പ്രിയ ചങ്ങാതിയെ ബിഗ് ബോസ് ഹൗസിലേക്ക് യാത്രയാക്കി ആര്യ

author-image
Television Desk
New Update
Bigg Boss Malayalam 6

Bigg Boss Malayalam 6

Bigg Boss malayalam 6: ഗെയിം അടിമുടി മാറ്റാൻ ബിഗ് ബോസ് മലയാളം സീസൺ ആറിലേക്ക് 6  പുതിയ വൈൽഡ് കാർഡ് എൻട്രികൾ കൂടി എത്തിയിരിക്കുകയാണ്. എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് മോഡലായ അഭിഷേക് കെ ജയദീപ്, ഡിജെ സിബിൻ ബെഞ്ചമിൻ, തൃശൂരിൽ നിന്നുള്ള ഇൻഫ്ളുവൻസർ നന്ദന, നടനായ അഭിഷേക് ശ്രീകുമാർ, അവതാരക പൂജ കൃഷ്ണൻ, യൂട്യൂബർ സായ് കൃഷ്ണ എന്നിവരാണ് ഇന്ന് ബിഗ് ബോസ് വീടിനകത്തേക്ക് കയറിയിരിക്കുന്നത്.

Advertisment

ആർ ജെ സിബിൻ അവതാരകയും നടിയും മുൻ ബിഗ് ബോസ് താരവുമായ ആര്യയുടെ അടുത്ത സുഹൃത്ത് കൂടിയാണ്. സിബിന്റെ ബിഗ് ബോസ് എൻട്രിയെ കുറിച്ച് ആര്യ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

"നിങ്ങൾ എടുത്ത ഒരു തീരുമാനത്തിൽ ഞങ്ങൾക്ക് വലിയ വിയോജിപ്പ് ഉണ്ടാകുന്നത് നമ്മുടെ ജീവിതത്തിൽ ആദ്യമായിട്ടാണ്!! ഈ ഷോയുടെ ഭാഗമാകാൻ അവൻ തീരുമാനിച്ചതിൽ എനിക്ക് അത്ര സന്തോഷമില്ല, എല്ലാവർക്കും അറിയാവുന്ന കാരണങ്ങളാൽ തന്നെ. പക്ഷേ, ഇത് അവന്റെ ജീവിതമാണ്. അതുകൊണ്ട്  വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ ഞാൻ അവനുവേണ്ടി പ്രാർത്ഥിക്കുന്നു, ഈ ഒരാൾക്കെങ്കിലും കാര്യങ്ങൾ നന്നായി നടക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ചിലർ അങ്ങനെയാ പറഞ്ഞാൽ കേൾക്കൂല കിട്ടിയാലേ പഠിക്കൂ.  എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടേന്ന് ഞാനും. എൻ്റെ ഹൃദയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഭാഗത്തെ ബിബിയിലേക്ക് അയയ്ക്കുന്നത് എനിക്ക് എളുപ്പമായിരുന്നില്ല. വിന്നർ ഒന്നുമായില്ലെങ്കിലും ബാങ്ക് ബാലൻസ് നന്നാവുന്നവരെ ചെക്കനെ അവിടെ നിർത്തണേ ഗയ്സ്. കപ്പ് ഒന്നും വേണ്ടേ, കാശ് മാത്രം മതി," എന്നാണ് ആര്യ കുറിച്ചത്. 

ലോകമെമ്പാടുമുള്ള 250ൽ അധികം വേദികളിൽ ഡി.ജെ. ആയി തിളങ്ങിയ മലയാളിയാണ് ഡി.ജെ. സിബിൻ. തിരുവനന്തപുരം വലിയ വേളി സ്വദേശിയാണ് സിബിൻ. ബിഗ് ബോസിലെ ഫൺ എന്റർടെയ്ൻമെന്റ് കൊണ്ടുവരാനാണ് തന്റെ ശ്രമമെന്ന് സിബിൻ പറഞ്ഞു. ഇത്തിരി കുത്തിത്തിരിപ്പും പ്രശ്നങ്ങളും കൂടി തന്നിൽ നിന്ന് പ്രതീക്ഷിക്കാമെന്നും സിബിൻ പറയുന്നു. 

Advertisment

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: